kerala

വിമാനത്തില്‍ ജോയ് അറക്കലിന്റെ മൃതദേഹത്തിനൊപ്പം കുടുംബവും, സാധാരണക്കാരന്‍ മരിച്ചാല്‍ മൃതദേഹം അനാഥം പണക്കാരനും പാവപ്പെട്ടവനും രണ്ട് നീതിയോ എന്ന് അഷറഫ് താമരശ്ശേരി

ദുബായ്: ദുബായില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ച പ്രമുഖ വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചു. ജോയിയുടെ മൃതദേഹം പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ മാനന്തവാടിയിലെ വസതിയില്‍ മൃതദേഹം എത്തിച്ചു. നാട് ഇന്ന് അദ്ദേഹത്തിന് യാത്ര മൊഴി നല്‍കും. എന്നാല്‍ ജോയ് അറക്കലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചത് വന്‍ വിവാദം ആവുകയാണ്. ദുബായില്‍ നിന്നും മൃതദേഹം കൊണ്ടുപോയ വിമാനത്തില്‍ ജോയിയുടെ കുടുംബവും യാത്ര ചെയ്തിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ടു രംഗത്തെത്തിയിരിക്കയാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കയറ്റി എത്തിക്കുന്നതില്‍ പ്രമുഖനായ അഷറഫ് താമരശ്ശേരി.

അറക്കല്‍ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ അഷറഫ് താമരശ്ശേരി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ സാധാരണ പ്രവാസികളുടെ കാര്യത്തിലും സമ്പന്നരായ പ്രവാസികളുടെ കാര്യത്തിലും രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനമാണ് അഷറഫ് ഉന്നയിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍, മരിച്ച ഉറ്റവരുടെ കൂടെ പോകാന്‍ സാധിക്കാത്ത എത്രപേര്‍ ഇവിടെയുണ്ടായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാന്‍ സാധിക്കാത്ത ഭാര്യയും മക്കളും, കാന്‍സര്‍ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടില്‍ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന,അച്ഛന്റെ മരണത്തിന് പോകാന്‍ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മള്‍ കഴിഞ്ഞ ആഴ്ച കണ്ടു. അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും. ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാന്‍, ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു രാഷ്ട്രീയക്കാരും ഇല്ല, ഒരു സാമൂഹികപ്രവര്‍ത്തകരും ഇല്ല കാരണം ഇവര്‍ക്കൊന്നും പണവും പ്രശസ്തിയും ഇല്ല. എന്നത് തന്നെ കാരണം സെന്‍സേഷണല്‍ ന്യുസ് അല്ലല്ലോ ഇവര്‍ക്കുണ്ടായ നഷ്ടങ്ങള്‍, സമ്ബന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം കിട്ടു. അതിന്റെ പുറകില്‍ മാത്രമെ ആളും ആരവും ഉണ്ടാവുകയുള്ളു. -അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചു

അറഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രമുഖ വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ കുറിച്ച് പലരും INBOX ലും Comments ലും എന്റെ അഭിപ്രായം ചോദിച്ചിരുന്നു. നിസംശയം എനിക്ക് പറയാന്‍ കഴിയും, ഈ നടപടിയോട് ഒരിക്കലും എനിക്ക് യോജിക്കുവാന്‍ കഴിയില്ല. പിന്നെ അപ്പോള്‍ പ്രതികരിക്കാത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാന്‍ പാടില്ലയെന്നത്, എന്റെ മതം എന്നെ പഠിപ്പിച്ചതാണ്. എതെങ്കിലും കാരണവശാല്‍ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാല്‍ ഈ കുടുംബത്തിന് യാത്ര ചെയ്യാന്‍ സാധിക്കാതെ വരാന്‍ പാടില്ലായെന്ന് ഞാന്‍ ആഗ്രഹിച്ചു..

അല്ലെങ്കിലും ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, നമ്മളെ രണ്ട് തരം പൗരന്മാരായി കണ്ടത് കേന്ദ്ര സര്‍ക്കാരല്ലെ, സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്‌ബെ,സമ്ബന്നവര്‍ക്ക് വേണ്ടി യാത്രാനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, അതിനുവേണ്ടി ചുക്കാന്‍ പിടിച്ചത് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ്. കഴിഞ്ഞ ആഴ്ചകളില്‍, മരിച്ച ഉറ്റവരുടെ കൂടെ പോകാന്‍ സാധിക്കാത്ത എത്രപേര്‍ ഇവിടെയുണ്ടായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാന്‍ സാധിക്കാത്ത ഭാര്യയും മക്കളും, കാന്‍സര്‍ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടില്‍ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന,അച്ഛന്റെ മരണത്തിന് പോകാന്‍ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മള്‍ കഴിഞ്ഞ ആഴ്ച കണ്ടു.

അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും. ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാന്‍, ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു രാഷ്ട്രീയക്കാരും ഇല്ല, ഒരു സാമൂഹികപ്രവര്‍ത്തകരും ഇല്ല കാരണം ഇവര്‍ക്കൊന്നും പണവും പ്രശസ്തിയും ഇല്ല. എന്നത് തന്നെ കാരണം സെന്‍സേഷണല്‍ ന്യുസ് അല്ലല്ലോ ഇവര്‍ക്കുണ്ടായ നഷ്ടങ്ങള്‍, സമ്ബന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം കിട്ടു. അതിന്റെ പുറകില്‍ മാത്രമെ ആളും ആരവും ഉണ്ടാവുകയുള്ളു, ഇവിടെത്ത Labour camp കളില്‍ സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് അധികാരികളോട് എത്ര മാത്രം ബോധ്യപ്പെടുത്തിയിരിക്കുന്നു.

നിങ്ങള്‍ പ്രവാസികളാണ് ഈ നാടിന്റെ നട്ടെല്ലുകള്‍, നിങ്ങളാണ് ഈ നാടിനെ പോറ്റി വളര്‍ത്തുന്നത്, എന്നൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ചില നേതാക്കന്മാര്‍ പറയുന്നത് കേള്‍ക്കുമ്‌ബോള്‍ ചിരിവരും, അഭിനയത്തില്‍ സിനിമാനടന്മാരെക്കാള്‍ മിടുക്കന്മാരാണ് ഈ രാഷ്ട്രീയക്കാര്‍, കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുവാന്‍ യുദ്ധകപ്പലുകള്‍ നങ്കൂരം ഇടാന്‍ തയ്യാറായി നില്‍ക്കുന്നു.അത്‌പോലെ അനുമതി കാത്ത് യുദ്ധ വിമാനങ്ങളും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല, കോവിഡാണ് സാധാരണ വിമാനങ്ങള്‍ അയച്ചാല്‍ മതി, ഞങ്ങള്‍ കയറി വന്ന് കൊള്ളാം.അല്ലെങ്കില്‍ യാത്രാനുമതി നല്‍കിയാല്‍ മതിയാകും. ഈ രാജ്യത്തും വിമാനങ്ങളുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago