entertainment

മുച്ചുണ്ടുമായി ജനനം, മുഖത്ത് സര്‍ജറികള്‍, അതിജീവനത്തെ കുറിച്ച് അശ്വിന്‍

തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശ്വിന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതനായത്. പിന്നീട് നിരവധി മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിനയം മാത്രമല്ല മിമിക്രി, ഡാന്‍സ് എന്നിവയിലും അശ്വിന്‍ കൈയ്യടി നേടിയിട്ടുണ്ട്. മുച്ചുണ്ടുമായിട്ടായിരുന്നു അശ്വിന്റെ ജനനം. മുഖത്ത് പല സര്‍ജറികള്‍ ചെയ്തു. എന്നാല്‍ ആ വെല്ലുവിളികളെയെല്ലാം താരം അതിജീവിക്കുകയായിരുന്നു. ഇപ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അശ്വിന്‍.

എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയും കമല്‍ സാറില്‍ നിന്ന് കടമെടുത്തതാണെന്ന് പറയേണ്ടി വരും. എന്റെ രൂപവും സംസാരവും മെച്ചപ്പെടുത്തിയെടുക്കാന്‍ ഡോക്ടര്‍ വെങ്കടസ്വാമിയും ഡോക്ടര്‍ രമേഷും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പകുതി അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ. വളരെ അവ്യക്തമായിട്ടാണ് മുമ്പൊക്കെ സംസാരിച്ചിരുന്നത്. ഇന്ന് പലരുടേയും ശബ്ദം അനുകരിക്കാനും പല ഭാഷകള്‍ സംസാരിക്കാനും ഇങ്ങനെ അഭിമുഖങ്ങള്‍ തരാനുമൊക്കെ കഴിയുന്ന ഒരാളായി ഞാന്‍ മാറുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ആഗ്രഹങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചു അത്രമാത്രമാണ്.

കോളേജിലെത്തിയ സമയത്താണ് ആദ്യമായി പെണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കുന്നത്. അന്ന് നന്നേ കോംപ്ലെക്സ് തോന്നാന്‍ തുടങ്ങിയെന്നും താരം പറയുന്നു. തന്റെ കുറവുകളെക്കുറിച്ചൊക്കെ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. എന്നാല്‍ പിന്നീട് കമല്‍ സാറിന്റെ ഛായയുണ്ടെന്ന് കോംപ്ലിമെന്റ് കിട്ടുമ്‌ബോള്‍ അതില്‍ പിടിച്ച് കോംപ്ലെക്സില്‍ നിന്നും കരകയറുമായിരുന്നു. എന്തെങ്കിലും കുറവുണ്ടെന്ന് തോന്നിയാല്‍ അതില്‍ ഇരട്ടി മികവ് നേടണമെന്ന് വാശി തോന്നിയിരുന്നു തനിക്കെന്നാണ് അശ്വിന്‍ പറയുന്നത്. അങ്ങനെയാണ് അശ്വിന്‍ പല ഭാഷകളും പഠിച്ചെടുക്കുന്നത്. ഡാന്‍സും പാട്ടുമൊക്കെയായി ആത്മവിശ്വാസം നേടിയെടുക്കായയായിരുന്നു താന്‍ പതിയെ.

കുട്ടിക്കാലം മുതല്‍ തന്നെ സിനിമ കാണുമായിരുന്നുവെന്നും അഭിനയിക്കാനുള്ള മോഹം ആരംഭിക്കുന്നത് പ്ലസ്-പ്ലസ് ടു കാലത്തായിരുന്നു. പിന്നീട് കോളേജിലേക്ക് എത്തുമ്പോള്‍ മനസില്‍ അഭിനേതാവകണമെന്ന ആഗ്രഹം വേരുറച്ചിരുന്നു. അതേസമയം തന്റെ മലയാളം പലര്‍ക്കും അമ്പരപ്പാണ്. മാതൃഭാഷയായ തമിഴിനേക്കാള്‍ കൂടുതല്‍ മലയാളത്തിലാണ് അഭിനയിച്ചിട്ടുള്ളത്. തന്റെ നല്ല മലയാളത്തിന്റെ കാരണം കുട്ടുകാര്‍ ആണ്. തമിഴില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ അഭിനയിക്കുന്ന സര്‍ദാര്‍ ആണ് മൂന്നാമത്തെ സിനിമ. മലയാളത്തില്‍ ഇനിയും അഭിനയിക്കണമെന്നുണ്ട്. അതിനാല്‍ മലയാളം മെച്ചപ്പെടുത്താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

അച്ഛനും അമ്മയുമെല്ലാം തമിഴരാണ്. തനിക്ക് മാത്രമാണ് മലയാളവുമായി ബന്ധമുത്. തമിഴിനും മലയാളത്തിനും പുറമെ ഹിന്ദിയും സംസാരിക്കും. ദുബായിലായിരുന്നു പഠിച്ചത്. ഈ കാലം പല ഭാഷകള്‍ പഠിക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ദുബായിലാണുള്ളത്. അച്ഛന് അവിടെ ബിസിനസുണ്ട്. ഭാര്യ സുഷ്മിതയും രണ്ട് മക്കളും ചെന്നൈയിലാണുള്ളത്. മൂത്ത മകന്‍ അഖിലേഷും രണ്ടാമത്തെ വീരരാഘവുമാണ്. കുട്ടികള്‍ തന്നെ അപ്പാച്ചുവെന്നാണ് വിളിക്കുന്നത്. താനൊക്കെ കോളേജ് കാലത്താണ് സ്വന്തം കഴിവ് തിരിച്ചറിയുന്നത്. വളര്‍ത്തിയെടുക്കുന്നതുമെങ്കില്‍ ഇപ്പോഴത്തെ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ കഴിവുള്ളവരാണ്. മകന്‍ ആഹായിലെ വലിയെടാ ഡയലോഗൊക്കെ പറഞ്ഞ് അഭിനയിക്കാറുണ്ട്.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

18 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

1 hour ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago