kerala

ഏഷ്യനെറ്റ് ന്യൂസ് ഓഫീസിലെ റെയ്ഡ് ; ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ട; നിയമസഭയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം

തിരുവനന്തപുരം : ക്രൈംബ്രാഞ്ച് സംഘം ഏഷ്യനെറ്റ് ന്യൂസ് കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തിയ
പരിശോധനയെ ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബിബിസിയുടെ റെയ്ഡിൽ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും കുറ്റപ്പെടുത്തിയ മുഖ്യൻ ഏഷ്യനെറ്റ് ന്യൂസ് ഓഫീസിൽ നടന്നത് പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപോവില്ലയെന്നും വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമായി കണക്കാക്കില്ലെന്നും പറഞ്ഞു.

പ്രതിപക്ഷ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ‘2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ച് സംപ്രേഷണം ചെയ്തു. ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ കേസിനാസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് സംപ്രേഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇത്തരമൊരു വീഡിയോയ്ക്ക് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രതിഷേധം ഉയര്‍ന്നു. എറണാകുളത്ത് ചാനലിന്റെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.

എന്നാൽ എസ്എഫ്‌ഐ പ്രകോപിതരാകേണ്ട കാര്യം എന്താണെന്നും ലഹരിമാഫിയക്കെതിരെ ആയിരുന്നില്ലേ വർത്തയെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.സി.വിഷ്ണുനാഥ് ചോദിച്ചു. . ചാനലിനെതിരെ പി.വി.അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ്. ലഹരിമാഫിയയ്‌ക്കെതിരായ വാര്‍ത്ത സര്‍ക്കാരിനെതിരാകുന്നത് എങ്ങനെയാണെന്നും വിഷ്ണുനാഥ് ചോദിക്കുകയുണ്ടായി.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

17 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

30 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

58 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

3 hours ago