മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. 12 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് നടന്. കാമിയോ വേഷങ്ങള്‍ ചെയ്യുന്ന നടന് കൂടിയാണ് ആസിഫ് അലി. തന്റെ കാമിയോ വേഷങ്ങളില്‍ കിട്ടിയ സ്വീകാര്യത താന്‍ ചെയ്ത നായക വേഷങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നടന് പറയുന്നു.
ഉസ്താദ് ഹോട്ടലിലെ കാമിയോ വേഷം ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നുണ്ടെന്നും ചില സമയത്ത് സന്ദര്‍ഭം നോക്കാതെ ‘കുഞ്ചാക്കോ ബോബനല്ലേ?’ എന്ന് ചോദിച്ച് ആളുകള്‍ സംസാരിക്കാന്‍ വരുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും ആസിഫ് അലി പറയുന്നു. ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും ‘കുഞ്ചാക്കോ ബോബനല്ലേ?’ എന്ന് ചോദിച്ച് പോയിട്ടുണ്ടാകില്ലെന്നും ആസിഫ് അലി പറയുന്നു.
കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. രാജീവ് രവിയാണ് സംവിധാനം. 27ന് ചിത്രം റിലീസ് ചെയ്യും. ജയ്പൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസര്‍കോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…