ഭിന്നശേഷിക്കാരായ അസിം അലി അൻവറിന്റെ എസ്എസ്എൽസി പരീക്ഷവിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. അലിയുടെ ഉമ്മ ജാസ്മിൻ ദിവസവും സ്കൂളിലെത്തിയിരുന്നു. സ്കൂളിലും സഹായത്തിന് കൂടെയുണ്ടായിരുന്നു. വീൽച്ചെയറിലുള്ള മകനെയും കൊണ്ടാണ് ക്ലാസ് കഴിഞ്ഞ് ഉമ്മയും അമ്മയും തിരിച്ചു പോയിരുന്നത്.
കല്ലേറ്റുംകര ബിവിഎം എച്ച്എസ്എസിലെ വിദ്യാർഥിയാണ് അലൻ. ആഴ്ചയിൽ 3 ദിവസമാണ് സ്കൂളിലെത്തുക. മറ്റ് ദിവസങ്ങളിൽ ഭിന്നശേഷിക്കാർക്കുള്ള നിപ്മറിലാണ് ഇരുവരുടെയും പഠനം. അസിം അലി 2 വിഷയത്തിൽ എ പ്ലസ് നേടിയാണ് വിജയിച്ചത്. മാള സ്വദേശികളായ അസിമിന്റെ കുടുംബം നിപ്മറിലെ ചികിത്സാർഥം കല്ലേറ്റുംകരയിൽ സ്ഥിര താമസമാക്കിയതാണ്. ആലേങ്ങാട്ടുക്കാരൻ അൻവർ അലിയാണ് പിതാവ്.
അലിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിങ്ങനെ, പ്രിയപ്പെട്ടവരേ,അലി പാസ്സായിരിക്കുന്നു.അലി പാസ്സായി എന്നു വെച്ചാൽ 10 വർഷം ആ വീൽ ചെയർ തളളിയ, അവൻ്റെ കൂടെ 10 വർഷവും ക്ലാസിലിരുന്ന അവൻ്റെ ഉമ്മ കൂടി പാസ്സായെന്നാണ്..അവനെ ചികിത്സിക്കാനും പഠിപ്പിക്കാനും ഹോസ്പിറ്റലിനടുത്തേക്ക് താമസം മാറ്റിയ, അവന് സഞ്ചരിക്കാൻ കാറും വഴികളും മോഡിഫൈ ചെയ്ത ഉപ്പ കൂടി പാസ്സായെന്നാണ്…അവൻ്റെ കാലും ചുമലും കണ്ണുമായി മാറിയ ഇക്ക കൂടി പാസ്സായെന്നാണ്. സ്നേഹത്തിൽ പൊതിഞ്ഞ് ക്ലാസെടുത്ത ആ അധ്യാപകർ പാസ്സായെന്നാണ്.ആ നാടു തന്നെ പാസ്സായെന്നാണ്. നമ്മളൊക്കെ തന്നെയും പാസ്സായെന്നാണ്..
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെ കണ്ടെത്താനായിട്ടില്ല. റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…