national

കേരളത്തിലെ ക്ഷേത്രദര്‍ശനത്തിനിടെ ഷര്‍ട്ട് അഴിക്കാൻ ആവശ്യപ്പെട്ടു, മനുഷ്യത്വരഹിത ആചാരമെന്ന് സിദ്ധരാമയ്യ, അനാവശ്യ വിവാദവുമായി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു. സനാതന ധര്‍മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിൽ എത്തിയപ്പോൾ ക്ഷേത്രത്തിൽ പ്രവേശിക്കാനായി ഷർട്ട് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടെന്നാണ് സിദ്ധരാമയ്യയുടെ വാദം. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഷർട്ട് ധരിക്കാൻ സാധിക്കില്ലെന്നിരിക്കെ അനാവശ്യ വിവാദമുയർത്തുകയാണ് സിദ്ദരാമയ്യ.

ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണ്”സാമൂഹിക പരിഷ്കർത്താവായ നാരായണ ഗുരുവിന്‍റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രവേശിക്കണമെങ്കില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് അഴിച്ചുമാറ്റണമെന്നും ഷോള്‍ പോലുള്ള അംഗവസ്ത്രം മാത്രമേ ധരിക്കാവൂ എന്നും ചിലര്‍ വാദിച്ചു. കേരളം മാത്രമല്ല, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഷർട്ട് ധരിക്കാൻ പാടില്ല.ആയിരക്കണക്കിന് വര്‍ഷങ്ങളായി പിന്തുടരുന്നൊരു രീതിയാണിത്. ചില ക്ഷേത്രങ്ങളില്‍ ജീന്‍സും ഷോര്‍ട്സും അനുവദനീയമല്ല. നേരത്തെ നമ്മളെല്ലാവരും മുണ്ട് ധരിക്കുമായിരുന്നു. ഒരു ഡ്രസ് കോഡുണ്ടായിരിക്കുന്നത് നല്ലതാണെന്ന്’ബെംഗളൂരു സെന്‍ട്രല്‍ ബി.ജെ.പി എം.പി പി.സി മോഹന്‍ പറഞ്ഞു.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

13 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

16 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

46 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

53 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago