Premium

അസ്മിയ പീഡനത്തിന് ഇരയായി എന്ന് ബന്ധുക്കൾ, അമ്മ എത്തുമ്പോൾ കുട്ടി തറയിൽ കിടക്കുകയായിരുന്നു

മകളെ കൂട്ടിക്കൊണ്ട് പോകുവാൻ ഓടിയെത്തിയ ആ അമ്മകണ്ടത് തറയിൽ മരിച്ച് കിടക്കുന്ന പൊന്ന് മോളെയാണ്. ആര് ഇതിനെല്ലാം ആ അമ്മയോട് മറുപടി പറയും. മതപഠനത്തിനായി സ്വന്തം വീട്ടിൽ നിന്നും മദ്രസയിൽ എത്തിയതാണ് ആ മകൾ. എന്നാൽ അവിടെ അവളെ കാത്തിരുന്നത് മരണവും.

അസ്മിയ എന്ന് പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്.

സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മീയ മരിച്ചതായി അറിയിച്ചത്. അടുക്കളഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയത്. അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.

കുട്ടിയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോഴാണ് ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ മാതാവ് ശനിയാഴ്ച എത്തിയത്. അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനുമതി നൽകിയത്. മാതാവ് അസ്മിയയുടെ അടുത്ത് എത്തിയപ്പോൾ മുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തൂങ്ങിമരിച്ചതാണ് എന്നാണ് സ്ഥാപന അധികൃതർ പെൺകുട്ടിയുടെ മതാപിതാക്കളോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു.

ഒരു വർഷമായി അസ്മിയ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ പഠിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് മാതാപിതാക്കൾക്ക് മകളെ കാണാൻ അവസരം. ഇക്കുറി വെള്ളിയാഴ്ച മകളിൽ നിന്നും വിളി വന്നില്ല. ശനിയാഴ്ച മാതാവിനെ വിളിച്ച് അസ്മിയ അവിടെ പീഡമാണെന്നും തന്നെ കൂട്ടിക്കൊണ്ടു പോകണം എന്നും പറഞ്ഞു. ഇതോടെയാണ് മാതാവും ഓട്ടോ ഡ്രൈവറും കൂടി അവിടെ എത്തുന്നത്. വൈകീട്ട് അഞ്ചു മണിയോടെ എത്തിയിട്ടും കുട്ടിയെ കാണാൻ മാതാവിന് അനുമതി ലഭിച്ചില്ല. മതപഠനകേന്ദ്രത്തിലെ അധികൃതരുമായി മാതാവ് ഫോണിലാണ് സംസാരിച്ചത്. നിങ്ങളുടെ മകൾക്ക് അനുസരണയില്ല. വലിയ സംസാരമാണ്.

അവൾക്ക് ശരിക്കും ഞാൻ കൊടുത്തിട്ടുണ്ട്. നിങ്ങൾ കൊണ്ടുപോണെങ്കിൽ കൊണ്ട് പൊയ്ക്കോള്ളൂ എന്നാണ് അധികൃതർ പറഞ്ഞത്.കുറെക്കഴിഞ്ഞു അവർ വന്നു നിങ്ങളുടെ മകൾക്ക് സുഖമില്ല എന്ന് പറഞ്ഞു. വിളിച്ച് ചെന്നപ്പോൾ അസ്മിയ തറയിൽ കിടക്കുകയായിരുന്നു. മകൾ തൂങ്ങി എന്നാണ് അവർ പറഞ്ഞത്. അസ്മിയയുടെ മരണത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്‌. അസ്മിയയെ അവർ ആശുപത്രിയിൽ എത്തിച്ചില്ല. ആശുപത്രിയിലേക്ക് ആരും കൂടെ വരുകയും ചെയ്തില്ല. അമ്മയും ഓട്ടോ ഡ്രൈവറും കൂടിയാണ് അസ്മിയയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും മരിച്ചിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഇതാണ്. പക്ഷെ ചർച്ചയുമില്ലപരിഹാരമില്ലBJP നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ വ്യക്തമായി പറയണം ഞങ്ങൾ അധികാരത്തിൽ വന്നാൽ മദ്രസകൾ അടച്ച് പൂട്ടുമെന്ന് 10 വോട്ട് കൂടുതൽ കിട്ടുകയേ ഉള്ളു രഹസ്യമായി മുസ്ലിം ഉമ്മമാർ വരെ വോട്ട് ചെയ്യും. കൂടാതെ ഹിന്ദുവിനെയും , ക്രിസ്ത്യനെയും മുസ്ലിമിനെയും പ്രീണിപ്പിക്കരുത്. അധികാരത്തിലെത്തിയാൽ മയക്ക്മരുന്ന് മാഫിയകളെ ബുള്ളറ്റ് കൊണ്ട് നേരിടുമെന്ന് പറയാനും സാധിക്കണം.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

17 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

34 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

47 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

53 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago