national

അസം പോലീസിലെ ‘ലേഡി സിങ്കം’, സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ദുരൂഹതയാരോപിച്ച് കുടുംബം

ഗുവഹാത്തി: ക്രിമിനലുകൾക്ക് പേടിസ്വപ്‌നമായ അസം പോലീസിലെ ‘ലേഡി സിങ്കം’ സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. അപകടസമയം ജുൻമോണി കാറിൽ ഒറ്റയ്ക്കായിരുന്നു. പൊലീസ് യൂണിഫോമിൽ ആയിരുന്നില്ല. പുലർച്ചെ രണ്ടരയോടെ വിവരം ലഭിച്ചതിനെത്തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി എസ് ഐയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

അപ്പർ ആസാമിലേയ്ക്ക് എസ് ഐ ഒറ്റയ്ക്ക് എന്തിനാണ് പോയതെന്ന് വ്യക്തമല്ല. കുടുംബത്തിനും ഇതേക്കുറിച്ച് വിവരമില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടു. അപകടം മുൻകൂട്ടി പദ്ധതി തയ്യാറാക്കിയ കൊലപാതകമാണെന്ന് ജുൻമോണിയുടെ മാതാവ് സുമിത്ര രാഭ പറഞ്ഞു മൊറിക്കോലോങ് പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നാല്‍, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പടെ നിരവധി ആരോപണങ്ങളും ഇവര്‍ക്കെതിരെ നിലവിലുണ്ടായിരുന്നു.

രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹ്പുരിയ എം.എല്‍.എ. അമിയകുമാര്‍ ഭുയാനുമായുള്ള രാഭയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതും ഏറെ വിവാദമായിരുന്നു. വനിതാ എസ്.ഐ. തന്റെ മണ്ഡലത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു എം.എല്‍.എ.യുടെ ആരോപണം. ഇതേച്ചൊല്ലി ഇരുവരും ഫോണിലൂടെ കലഹിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നത് ഏറെ വിവാദമായി.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

5 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

10 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

12 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

38 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

53 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago