തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അസം സ്വദേശി അറസ്റ്റില്‍. ഷാരൂഖാന് എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യം മനസ്സിലാക്കി ഇയാള്‍ നാടുവിട്ടിരുന്നുു.
വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പ്രതി പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രസവിച്ചതോടെ അസമിലേക്കു കടന്ന പ്രതി കേസ് ഒന്നടങ്ങിയപ്പോള്് കേരളത്തില്‍ തിരിച്ചെത്തിയശേഷം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും മറ്റുവിവരങ്ങളൊന്നുമില്ലാതിരുന്നത് ഇയാളെ കണ്ടെത്താന്‍ പൊലീസിനെ കുഴക്കിയിരുന്നു. തുടര്‍ന്ന് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
വിളപ്പില്‍ശാല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാര്‍, എസ്ഐ. ഗംഗാപ്രസാദ്, എഎസ്ഐ. ആര്.വി.ബൈജു, ആനന്ദകുട്ടന്, സി.പി.ഒ.മാരായ ഹരി, രതീഷ്,, അജില്‍, ജയശങ്കര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കി.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…