entertainment

ബാങ്ക് ജോലി ഉപേക്ഷിച്ച് സ്വപ്‌നത്തിന് പിന്നാലെ, ബോഡിഷെയ്മിങ് നേരിട്ടു, ഒപ്പം നിന്നത് വിവേക്, അശ്വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബേഴ്‌സില്‍ ഒരാളാണ് അശ്വതി വിവേക്. അശ്വി മലയാളം എന്ന ചാനലിന് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. കിട്ടിയ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് തന്റെ സ്വപ്‌നത്തിന് പിന്നാലെ അശ്വതി ഇറങ്ങി തിരിച്ചത്. നടി നവ്യ നായരുടെ ഇന്‍സ്പിയേര്‍ഡ് മേക്കോവര്‍ ലുക്ക് നടത്തി, നവ്യയുടെ തന്നെ ഇഷ്ടപെട്ട വ്യക്തിത്വമായി അശ്വതിക്ക് മാറാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അശ്വതി.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ, രണ്ട് ട്യൂബ് ചാനല്‍ ആണ് കൈകാര്യം ചെയ്യുന്നത്. മലയാളത്തിലും ഇംഗ്‌ളീഷിലും. ചെറുപ്പകാലം മുതല്‍ തന്നെ പഠിപ്പിനേക്കാളും കൂടുതല്‍ താത്പര്യം ആര്‍ട്ടില്‍ ആയിരുന്നു. പെയിന്റിങ്ങിലും ക്രാഫ്റ്റിങ്ങിലും ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും അക്കാദമിക്കലി പോകണം എന്ന നിര്‍ബന്ധം കൊണ്ടുതന്നെ അതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പത്താം ക്ലാസ്സ് കഴിഞ്ഞു പിന്നീട് കൊമേഴ്സാണ് എടുത്തത്. അത് കഴിഞ്ഞു ബി കോമിന് ജോയിന്‍ ചെയ്തു. അതെല്ലാം ഒരു ഫ്‌ലോ പോലെ അങ്ങോട്ട് പോയി തുടങ്ങിയിരുന്നു അപ്പോഴേക്കും. കരിയറില്‍ ആര്‍ട്ട് എടുക്കാം എന്ന് ചിന്തിക്കാന്‍ പോലും അറിയുമായിരുന്നില്ല. പിന്നീട് ബി കോം കഴിഞ്ഞ് ബാങ്ക് കോച്ചിങ്ങിനു പോയി. ഐബി പിഎസ് പാസായി. ബാക്കി ടെസ്റ്റൊക്കെ എഴുതാം എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് അച്ഛനും അമ്മയും പറയുന്നത് വിവാഹം കഴിക്കാം എന്ന്. ഓള്‍റെഡി അല്‍പ്പം ഡെസ്പ്പ് ആയിരുന്നു, അപ്പോഴും എനിക്ക് താത്പര്യം ആര്‍ട്ട് ക്രാഫ്റ്റില്‍ ഒക്കെ ആയിരുന്നു.

ആലോചനകള്‍ വന്നു തുടങ്ങി ആദ്യം തന്നെ ഫ്‌ലോപ്പ് ആയി. വന്ന ആളുകള്‍ പോകാന്‍ നേരം പറഞ്ഞത് നല്ല പോലെ ഭക്ഷണം കഴിക്കൂ അങ്ങനെ ആണെങ്കിലേ വണ്ണം വയ്ക്കൂ നിറം വയ്ക്കൂ എന്നാണ്. ഇതോടെ കേട്ടതോടെ ആള്‍റെഡി ഉണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി പോയി. ഒന്നാമത്തെ കരിയര്‍ വെയ്സ് നല്ല ഡിപ്രെഷനില്‍ ആയിരുന്ന ആളാണ്. ഇതും കൂടി കേട്ടത്തോടെ മുഴുവനും സീനായി. കൂടാതെ ബോഡി ഷെയ്മിങ്ങും കൂടി ആയതോടെ മുഴുവനായും തകര്‍ന്നു. പിന്നീട് വന്ന ആലോചനയാണ് വിവേക് എന്റെ ഭര്‍ത്താവിന്റേത്. അവിടെ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു വിവാഹവും നടന്നു. വിവേക് ആണ് എനിക്ക് ഇഷ്ടം ഉള്ളത് ചെയ്താല്‍ മതി എന്ന് പറഞ്ഞു തരുന്നത്. അങ്ങിനെയാണ് ഫാഷന്‍ ഡിസൈനിങ്ങിനും പോകുന്നത്. റിസ്‌ക്ക് എടുക്കണോ എന്ന ചിന്ത ആയിരുന്നു എനിക്ക്. എന്നിട്ടും എന്റെ സന്തോഷത്തിനു വേണ്ടിയാണ് ഞാന്‍ ആ കോഴ്‌സ് ചെയ്യുന്നത്. ആദ്യം ഒരു സ്ട്രഗിള്‍ ചെയ്യേണ്ടി വന്നു എങ്കിലും അതൊരു ബുദ്ധിമുട്ടേ ആയിട്ട് തോന്നിയിരുന്നില്ല..എനിക്ക് ഇഷ്ടം ഉള്ളത് ചെയ്തെപ്പോള്‍ കോണ്‍ഫിഡന്‍സ് ലെവല്‍ കൂടി. ആ ഒരു കോണ്‍ഫിഡന്‍സ് ആണ് ജീവിതത്തില്‍ ഇന്നോളം എത്തിയത്.

മറ്റുള്ളവര്‍ എന്ത് പറയുന്നോ എന്നുള്ളത് അവരുടെ പ്രശ്‌നമാണ് എന്നത് പിന്നീടാണ് എനിക്ക് ബോധ്യമായത്. ഞാന്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ഫാഷന്‍ ഡിസൈനിങ് പാസായി. ഒരു ഓണ്‍ലൈന്‍ ബിസിനസ്സും ആരംഭിച്ചു. അത് നല്ല രീതിയില്‍ പോയ്‌കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഭര്‍ത്താവ് ട്രാന്‍സ്ഫര്‍ ആകുന്നത്. അങ്ങനെ ഗോവയിലേക്ക് പോയി ആ സംരഭം മുഴുവനായും നിര്‍ത്തേണ്ടതായി വന്നിരുന്നു. ഭര്‍ത്താവിനോട് യൂ ട്യൂബ് ചെയ്യാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ്ണമായും പിന്തുണക്കുകയിരുന്നു അദ്ദേഹം. നെഗറ്റീവ് ഉണ്ടാകും എന്ന് അറിയാമായിരുന്നു. പ്രെഗ്‌നന്‍സിയിലും അത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

എന്തിനാ ഇത് കഷ്ടപെട്ടുകൊണ്ട് മുന്‍പോട്ട് കൊണ്ട് പോകുന്നത് എന്ന് പലരും ചോദിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് എനിക്ക് സമ്പാദ്യം കിട്ടി തുടങ്ങിയതും.ഇപ്പോള്‍ അതില്‍ നിന്നും വരുമാനം കിട്ടി തുടങ്ങി. ഒരു ബാങ്ക് ജോലിയില്‍ നിന്നും കിട്ടാവുന്നതിന്റെ ഇരട്ടിയുടെ ഇരട്ടി ഞാന്‍ ഇന്ന് സമ്പാദിക്കുന്നുണ്ട്. അന്ന് ഞാന്‍ അനഗ്‌നെ ഒരു തീരുമാനം എടുത്തില്ലായിരുന്നു എങ്കില്‍ എനിക്ക് ഇന്ന് ഈ നിലയില്‍ എത്താന്‍ കഴിയുമായിരുന്നില്ല. ഒരു വരുമാനം എന്ന രീതിയില്‍ മാത്രമല്ല ഞാന്‍ ഇതില്‍ ജോലി ചെയ്യുന്നത്. ഒരുപാട് ആളുകള്‍ക്ക് ഇന്‍സ്പിരേഷന്‍ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. എല്ലാത്തരത്തിലും ഞാന്‍ ഹാപ്പി ആണ്. ജോബ് സാറ്റിസ്ഫാക്ഷന്‍ എനിക്ക് ഇന്നുണ്ട്. എപ്പോഴും ഞാന്‍ ശ്രദ്ധിച്ച കാര്യം എത്തിക്‌സില്‍ ആണ്. ഒരു പെണ്‍കുട്ടിക്ക് സ്‌കിന്‍ കളറിലോ ആല്ലാതോ എന്റെ ചെയ്തിയിലൂടെ ഉപദ്രവം ഉണ്ടാകരുത് എന്ന നിര്ബന്ധത്തിലൂടെയാണ് ഞാന്‍ മുന്‍പോട്ട് പോകുന്നത്. ഞാന്‍ എന്റെ എത്തിക്‌സില്‍ ആണ് മുറുകെ പിടിക്കുന്നത്. ചിലപ്പോഴൊക്കെ നമ്മള്‍ നമ്മുടെ ലൈഫില്‍ റിസ്‌ക്ക് എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്.അതില്‍ തളര്‍ന്നുപോകരുത്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

12 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

14 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

38 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

45 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago