മലയാളികളുടെ പ്രിയ മിനിസ്ക്രീന്‍ നടിയാണ് അശ്വതി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുകളും വൈറലായി മാറാറുണ്ട്. സമകാലിക വിഷയങ്ങളില്‍ പലതിലും തന്റേതായ അഭിപ്രായം നടി പറയാറുണ്ട്. ഇപ്പോള്‍ മകളുടെ പത്താം ജന്മദിനത്തില് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
മകളുടെ മുഖം ആദ്യമായി കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നാണ്. ‘അമ്മേടെ പൊന്നമ്പിളിയേ’ എന്നാണ് അപ്പോള്‍ വിളിച്ചതെന്നും അശ്വതി കുറിക്കുന്നു. ഗര്‍ഭകാല ചിത്രങ്ങള്‍ ചേര്‍ത്തു തയാറാക്കിയ ഒരു വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം; എന്റെ രാജകുമാരിക്ക്, എന്റെ പൊന്നമ്പിളിക്ക് ഇന്ന് പത്താം ജന്മദിനം. നിന്റെ മുഖം ആദ്യമായി കണ്ടതാണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്. പൊന്നേ, നീ ചോദിച്ചില്ലേ ‘എന്താ അമ്മ എന്നെ പൊന്നമ്പിളീന്ന് വിളിക്കുന്നതെന്ന്’. നിന്റെ മുഖം ആദ്യമായി കണ്ടപ്പോള്‍ പെട്ടെന്ന് വിളിച്ചത് ”അമ്മേടെ പൊന്നമ്പിളിയേ” എന്നാണ്. അതെനിക്ക് മാറ്റാനും തോന്നിയില്ല. അങ്ങനെ ആണ് നീ അമ്മയ്ക്ക് പൊന്നമ്പിളി ആയത്.
എന്നും ഒരു അമ്പിളിക്കലയായി, എല്ലാവരുടെയും അനുഗ്രഹങ്ങളാല്‍ ആരോഗ്യത്തോടെ വിളങ്ങി നില്ക്കട്ടെ എന്റെ കുഞ്ഞ്. ഹാപ്പി ബെര്ത്ഡ പൊന്നേ.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…