entertainment

ഇത്രയൊക്കെ ജാസ്മിന്‍ കാണിച്ചു കൂട്ടാന്‍ മാത്രം റോബിന്‍ എന്താണ് ചെയ്തു കൂട്ടിയത്, അശ്വതി ചോദിക്കുന്നു

റോബിന്‍ സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അയോഗ്യനാക്കിയതിന് പിന്നാലെ ബിഗ് ബോസ് വീടിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ജാസ്മിന്റെ പിന്മാറ്റം. റോബിനെ തിരികെ കൊണ്ടുവരുന്നു എന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധമറിയിച്ചാണ് ജാസ്മിന്‍ പുറത്തേക്ക് പോകുന്നത്. ഫൈനലില്‍ എത്തുമെത്ത് പലരും കരുതിയിരുന്ന താരമാണ് ജാസ്മിന്‍, അതിനിടെയാണ് പടിയിറക്കം. ജാസ്മിന്റെ പിന്മാറ്റത്തെ കുറിച്ച് നടി അശ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഒരു സ്ത്രീ എങ്ങനെ ആകാന്‍ പാടില്ല എന്നൊന്നും പറഞ്ഞു നല്ലപിള്ള ചമയാന്‍ ഒന്നും ഞാനില്ല, എന്തെ ഒരു സ്ത്രീക്ക് ദേഷ്യം വരാന്‍ പാടില്ലേ? തീര്‍ച്ചയായും പറ്റും. പക്ഷെ എനിക്കുള്ള സംശയം എന്താണെന്നു വെച്ചാല്‍. ഇത്രയൊക്കെ ജാസ്മിന്‍ കാണിച്ചു കൂട്ടാന്‍ മാത്രം റോബിന്‍ എന്താണ് ചെയ്തു കൂട്ടിയത്? എന്നാണ് അശ്വതി ചോദിക്കുന്നത്.

സെല്‍ഫ് റെസ്‌പെക്ട് ഉള്ളത് കൊണ്ട് എന്ന് പറയുന്ന വ്യക്തിക്ക് മറ്റുള്ളവരെയും റെസ്‌പെക്ട് ചെയ്യാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം,വെറും 100 ദിവസം കൊണ്ട് തീരുന്ന ഒരു കളി, അതിനിടയില്‍ നടന്ന സംഭവവികാസങ്ങളില്‍ തോന്നിയ അനാവശ്യ പക. ഇതപ്പോള്‍ സെല്‍ഫ് റെസ്‌പെക്ട് അല്ല. തന്റെ തോല്‍വി അത് അംഗീകരിക്കാന്‍ പറ്റാത്തതിന്റെ ഷോക്ക് ആണെന്നും അശ്വതി പറയുന്നു.

റോബിന്‍ തിരിച്ചു വന്നാല്‍ ജയിക്കാനുള്ള വഴിയില്‍ ശക്തമായ എതിരാളി കൂടി. വിനയ്ക്കു ആ ഭയം ഉണ്ട്.. എത്ര സപ്പോര്‍ട്ടിങ് ആണെങ്കിലും ഇതേ ഭയം എല്ലാ കോണ്ടെസ്റ്റാണ്ട്സിനും ഉണ്ടാകും. അപ്പോള്‍ ജാസ്മിനും ആ ഭയം ഉള്ളത് കൊണ്ടാണെന്നാണ് ഞാന്‍ മനസിലാകുന്നതെന്നാണ് അശ്വതി പറയുന്നത്.

അതിനര്‍ത്ഥം റോബിന്‍ കപ്പ് അടിക്കുമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അവിടെ ബ്ലെസ്ലിയും, Lp യും, ധന്യയും,ദില്‍ഷയും അഖിലുമൊക്ക ഉണ്ടല്ലോ.. പക്ഷെ ഇവരെ ഒക്കെ നേരിടാന്‍ ജാസ്മിന് എളുപ്പം ആണ്. അപ്പോളിത് ‘ഭീരുത്വം’ ആണെന്നും താരം അഭിപ്രായപ്പെടുന്നു.

ജാസ്മിന്‍… നിങ്ങളവിടെ വേണമായിരുന്നു. പടയപ്പക്ക് നീലാംബരി എന്നപോലെ എന്നും താരം പറയുന്നു. റിയാസിന് പിന്നെയും അംഗീകരിക്കാന്‍ പറ്റി ഈ ഷോ അങ്ങനെ ആണെന്ന്, നിനക്കതു പറ്റിയില്ലല്ലോ ജാസ്മിന്‍. I feel so sad. We will mssi (ഉപയോഗിക്കുന്ന ഭാഷ പ്രയോഗങ്ങള്‍ ഒഴിച്ചാല്‍) one of the strongest contestant of BB season 4. ഇപ്പോളും ഞാന്‍ വിശ്വസിക്കുന്നു 1 വീക്ക് കഴിഞ്ഞു തിരിച്ചു വരും എന്ന്. തല്ക്കാലം GoodBye-! എന്നു പറഞ്ഞാണ് അശ്വതി നിര്‍ത്തുന്നത്.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

19 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

50 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago