entertainment

കൊച്ചുങ്ങളെ ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എവിടേയും ഒരു വില കാണില്ല, സ്‌നേഹം പ്രസവിച്ച കുഞ്ഞിനോട് മാത്രം, ടോക്സിക്ക് ഉപദേശങ്ങളെക്കുറിച്ച് അശ്വതി

മലയാളിയുടെ ടെലിവിഷൻ അവതാരകരിൽ പ്രിയ മുഖങ്ങളിൽ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പർ നൈറ്റിലൂടെ മലയാളികൾക്ക് പരിചിതമായ മുഖം. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് .മൂത്ത മകൾക്ക് പത്മ എന്ന് പേര് നൽകി. രണ്ടാമത് പിറന്നതും പെൺകുഞ്ഞായതിനാൽ, അവൾക്കും താമരയുമായി ചേർന്നൊരു പേര് നൽകി കമല.

ഇപ്പോഴിതാ അശ്വതിയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആരാധകരുമായി അശ്വതി ഇടയ്ക്ക് സംവദിക്കാറുണ്ട്. എന്നാൽ ഇത്തവണ തീർത്തും വ്യത്യസ്തമായൊരു ഇന്ററാക്ഷനാണ് അശ്വതി നടത്തിയിരിക്കുന്നത്. ആരാധകരോടായി അവർ ജീവിതത്തിൽ കേട്ട ടോക്‌സിക്കായ ഉപദേശം പങ്കുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു അശ്വതി.

നിങ്ങളുടെ ജീവിതത്തിൽ കിട്ടിയ ടോക്‌സിക് ഉപദേശം ഏതാണ്, എനിക്കിപ്പോൾ കുറച്ച് കിട്ടുന്നുണ്ട് എന്നാണ് അശ്വതി പറഞ്ഞത്. പിന്നാലെ ഓരോരുത്തരും തങ്ങൾക്ക് കിട്ടിയ ഉപദേശങ്ങളുമായെത്തി. 25 വയസ് മുന്നേ കല്യാണം കഴിച്ചോ, ഇല്ലെങ്കിൽ കെളവി പോലെ ആയിട്ട് ആരും പെണ്ണ് ആലോചിച്ച് വരൂല. ഞാനിപ്പോൾ ഗർഭിണിയാണ്. ആൺകുട്ടി ആണെങ്കിലേ ഭർത്താവിന്റെ പാരന്റ്‌സിന്റെ പാരമ്പര്യം മുന്നോട്ട് പോകൂ, പ്രേമിച്ച പെണ്ണിനെ കിട്ടിയാൽ പട്ടി വില ആയിരിക്കും. കല്യാണം കഴിക്കുന്നത് നമ്മളുടെ ആൾക്കാർ ആയാൽ മതി. ജോലി ഒന്നും കാര്യമില്ല എന്നിങ്ങനെയായിരുന്നു ഉപദേശങ്ങൾ.

നമ്മളെ അവർ വേദനിപ്പിക്കും, പക്ഷെ നമ്മൾക്ക് അവരെ ഇഷ്ടമല്ലേ, അതുകൊണ്ട് നമ്മൾ അങ്ങോട്ട് പിന്നേയും സ്‌നേഹിക്കുക, ഭർത്താവാണ് സമ്പാദിക്കുന്നത് അതിനാൽ ഭർത്താവിനെ അനുസരിക്കണം ഇല്ലെങ്കിൽ വീടിന് പുറത്താകും എന്നും ചിലർ പറയുന്നു. ചില പ്രതികരണങ്ങൾക്ക് തന്റെ സ്വതസിദ്ധമായ സർക്കാസത്തിലൂടെ അശ്വതി മറുപടി നൽകുകയും ചെയ്യുന്നുണ്ട്

കുഞ്ഞുങ്ങൾ എപ്പോഴും അച്ഛനെ പോലെ ഇരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ നടക്കുമ്പോൾ അമ്മയെ പോലെ ആയാ കുഴപ്പമുണ്ടോ ആവോ എന്നതായിരുന്നു അശ്വതിയുടെ മറുപടി. സഹോദരന്മാരില്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ്. ഞാൻ ഒറ്റ മോളാണ് എന്ന് പറഞ്ഞ ആരാധികയോട് എല്ലാ ഇന്ത്യക്കാരും… എന്ന് പറയായിരുന്നില്ലേ എന്നാണ് അശ്വതി ചോദിക്കുന്നത്.

നാട്ടുകാരേയും വീട്ടുകാരേയും ആലിചിച്ചിട്ടേ റിലേഷൻഷിപ്പ് ആകാൻ പാടുള്ളൂ എന്നതായിരുന്നു മറ്റൊരു ഉപദേശം.. സ്വന്തം ഇഷ്ടം അല്ല. കൂടെ ജീവിക്കുന്നത് നാട്ടുകാർ ആയതുകൊണ്ട് അവരുടെ ഇഷ്ടം എന്തായാലും നോക്കണം എന്നായി അശ്വതി. പ്രേമിക്കുന്നതൊക്കെ മോശം കാര്യമാ. കല്യാണം കഴിഞ്ഞിട്ട് ഭർത്താവിനെ വേണം സ്‌നേഹിക്കാൻ എന്ന ഉപദേശത്തിന് അശ്വതി നൽകിയ മറുപടി കറക്ട് ഞാൻ സമ്മതിക്കുന്നു എന്നായിരുന്നു.

കൊച്ചുങ്ങളെ ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എവിടേയും ഒരു വില കാണില്ല എന്നായിരുന്നു മറ്റൊരു ഉപദേശം. കൊച്ചുങ്ങൾ ഉള്ളോർക്ക് കൊച്ചുങ്ങളു പോലും വില കൊടുക്കുന്നില്ല അപ്പോഴാ എന്നായിരുന്നു അതിന് അശ്വതി നൽകിയ മറുപടി. നീ പെണ്ണാണ് അതുകൊണ്ട് നിന്റെ നാക്ക് നിയന്ത്രിക്കണം എന്ന ഉപദേശത്തിന് അത് സത്യം, നാക്ക് നിയന്ത്രിക്കണം അല്ലെങ്കിൽ ചവക്കുമ്പോൾ കടിക്കാൻ സാധ്യതയുണ്ട് എന്ന കൗണ്ടറാണ് അശ്വതി നൽകുന്നത്.

കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആകാൻ പോകുന്നു. ഒരു കുഞ്ഞ് വേണ്ടേ എന്നതായിരുന്നു മറ്റൊരാളുടെ ഉപദേശം. അല്ല വേണ്ടാഞ്ഞിട്ടാണോ എന്ന് അറിഞ്ഞാൽ ആർക്കാ കുഴപ്പം എന്ന് ചോദിക്കാൻ പറ്റൂവെന്നാണ് ഇതിന് അശ്വതി നൽകിയ മറുപടി. രണ്ട് പെൺകുട്ടികളല്ലേ മോളേ ഒരു മോനും കൂടെ വേണ്ടേ കുടുംബം നിലനിർത്താൻ എന്ന് പറഞ്ഞപ്പോൾ അതെ. ഈ ഉപദേശം എനിക്കും സ്ഥിരമായി കിട്ടാറുണ്ടെന്നാണ് അശ്വതി പറഞ്ഞത്.

പെൺകുട്ടി ആണ് വളർന്നു വരുന്നത്. ഇനി നിന്റെ അടിച്ചു പൊളിക്കൽ ഒക്കെ ഇത്തിരി കുറച്ചോളൂ എന്നതായിരുന്നു മറ്റൊരാൾക്ക് കിട്ടിയ ഉപദേശം. പെൺപിള്ളേരു ഒന്നു വളർന്നിട്ടു അവരേം കൂട്ടി അടിച്ചു പൊളിക്കാൻ ഇരിക്കുന്ന ലേ ഞാൻ എന്നാണ് ഇതിന് അശ്വതിയുടെ പ്രതികരണം. സി സെക്ഷൻ ആയ കുട്ടിയോട് സ്‌നേഹം കാണില്ല. നോർമൽ ഡെലിവറി ആയാലേ മക്കളോട് യഥാർത്ഥ സ്‌നേഹം കാണൂ എന്നായിരുന്നു മറ്റൊരാൾ പങ്കുവെച്ച ഉപദേശം.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

38 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

1 hour ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago