entertainment

കുഞ്ഞുവാവയെ എടുക്കുന്നതിലും കൊഞ്ചിക്കുന്നതിലും അവള്‍ക്ക് പ്രശ്‌നമില്ല, പത്മയെയും കമലയെയും കുറിച്ച് അശ്വതി ശ്രീകാന്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. മാസങ്ങള്‍ക്ക് മുമ്പാണ് അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ആദ്യ പ്രസവത്തില്‍ നേരിട്ട വെല്ലുവിളികള്‍ ഒന്നും തന്നെ രണ്ടാമത്തെ പ്രസവത്തില്‍ ഉണ്ടായിട്ടില്ലെന്ന് അശ്വതി പറഞ്ഞിരുന്നു. പേരന്റിങ് വളരെ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണെന്ന് വീണ്ടും പറയുകയാണ് അശ്വതി. പത്മയും കമലയും തമ്മിലുള്ള സ്നേഹത്തെ കുറിച്ചാണ് ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശ്വതി പറഞ്ഞിരിക്കുന്നത്.

അശ്വതി ശ്രീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ, ”മൂത്തമകള്‍ പത്മയും ഇളയവള്‍ കമലയും തമ്മില്‍ എട്ടു വയസ്സിന്റെ വ്യത്യാസമാണുള്ളത്. പത്മ എല്ലാം കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ മിടുക്കിയാണ്. പഠനത്തിന്റെ കാര്യത്തില്‍ മാത്രമാണ് പത്മയെ സഹായിക്കാനുള്ളത്. കമലയുടെ കാര്യം വന്നപ്പോള്‍ എല്ലാം ഇനി ഒന്നേയെന്നു തുടങ്ങണമല്ലോ എന്നു മാത്രമായിരുന്നു ആശങ്ക. കുട്ടികള്‍ തമ്മില്‍ ഇത്രയും പ്രായവ്യത്യാസമുള്ളത് നന്നായെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഈ വ്യത്യാസമുള്ളതു കൊണ്ടുതന്നെ പൊതുവേ കണ്ടു വരുന്ന സിബ്ലിങ് റൈവല്‍റി ഇവര്‍ക്കിടയില്‍ തീരെയില്ല.

ഒരു കാര്യത്തിലും കമല അവളുടെ കോംപറ്റീറ്റര്‍ അല്ലെന്ന് പത്മയ്ക്ക് നന്നായറിയാം. അമ്മയോ അച്ഛനോ കുഞ്ഞാവയെ എടുക്കുന്നതും കൊഞ്ചിക്കുന്നതുമൊന്നും പത്മയ്ക്കൊരു പ്രശ്നമേയില്ല. കുഞ്ഞുവാവയെ കാണാന്‍ വരുന്നവര്‍ പത്മയ്ക്ക് കൂടി സമ്മാനങ്ങളുമായി വരാറുണ്ട്. അവിടെ പത്മയുടെ വേര്‍ഷനാണ് രസകരം. അമ്മേ എനിക്ക് ഫീല്‍ ചെയ്യുമെന്നാണ് അവരുടെ വിചാരം. കുഞ്ഞാവ ഉണ്ടായതില്‍ ഏറ്റവും സന്തോഷം പത്മയ്ക്കാണ്. ഒരു കുഞ്ഞാവയെ തനിക്ക് കിട്ടിയെന്ന് വിശ്വാസിക്കാന്‍ പറ്റുന്നില്ലെന്നാണ് അവള്‍ പറയുന്നത്.

അവളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമല്ല. അതേ സമയം ഇതുപോലെ കുഞ്ഞുങ്ങളെ കാണാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണം. പല വീടുകളിലും മുതിര്‍ന്ന കുട്ടികള്‍ കൂടി ഉണ്ടാവും. അങ്ങനെ വരുമ്പോള്‍ സമ്മാനങ്ങള്‍ മാതാപിതാക്കളെയാണ് ഏല്‍പ്പിക്കേണ്ടത്. കുട്ടികളുടെ മുന്നില്‍ വെച്ച് സമ്മാനങ്ങള്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്ക് മാത്രം സമ്മാനം കൊടുക്കുമ്പോള്‍ മറ്റേ കുഞ്ഞിന് സങ്കടമായിരിക്കും വരിക.

പേരന്റിങ് ഉത്തരവാദിത്തമാണോന്ന് ചോദിച്ചാല്‍ പത്മ ജനിച്ചതിന് ശേഷം തനിക്ക് ദേഷ്യം കൂടുതലായിരുന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, ഉറക്കക്കുറവ്, ജോലി, ഇതെല്ലാം ചേര്‍ന്നതാവാം. പെട്ടെന്ന് ഉച്ചത്തില്‍ സംസാരിക്കുകയോക്കെ ചെയ്യുമായിരുന്നു. പക്ഷേ കുഞ്ഞിനോട് ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. പേരന്റിങ് വളരെ ഉത്തരവാദിത്തമുള്ള കാര്യമാണ്. കുട്ടികള്‍ കുറുമ്ബ് കാണിക്കുമ്പോള്‍ പല മാതാപിതാക്കളും പെട്ടെന്നുള്ള ദേഷ്യത്തിന് അടിക്കാറുണ്ട്. പിന്നീട് കുറ്റബോധം തോന്നും.”

Karma News Network

Recent Posts

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

9 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

31 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

45 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

1 hour ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

1 hour ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

2 hours ago