entertainment

പ്രണയം തുടങ്ങിയത് പ്ലസ് ടുവിന് പഠിക്കുമ്പോൾ, ജീവിതത്തിൽ നിർണ്ണായകമായത് ക്ലാസ്മേറ്റ്സ് സിനിമ

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഞാനും ശ്രീകാന്തും പ്രണയം പരസ്പരം തുറന്ന് പറഞ്ഞതെന്ന് അഭിനയത്രിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മൂന്നാം വർഷം പ്രേമം വീട്ടിൽ പൊക്കി. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു. പിന്നീട് ഒന്നര വർഷം സ്വയം പ്രഖ്യാപിത ബ്രേക് അപ്പായിരുന്നെന്നും അശ്വതി ഒരു സ്വാകാര്യ മാധ്യമത്തോട് പറഞ്ഞു. അശ്വതിയുടെ വാക്കുകൾ,

ഒരു ദിവസം കൂട്ടുകാരിയുടെ നമ്പർ തപ്പി എടുത്ത് ശ്രീ വിളിച്ചു. അങ്ങനെ ക്ലാസ്‌മേറ്റ്‌സ് റിലീസായ തിയറ്ററിൽ വച്ച് വീണ്ടും കണ്ടു. സ്‌ക്രീനിൽ കാത്തിരുന്ന പെണ്ണല്ലേ… കാലമേറെ ആയില്ലേ എന്ന പാട്ട് കേട്ടപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു. എല്ലാവരെയും കൊണ്ട് നല്ലത് പറയിച്ച് വിവാഹം കഴിക്കണമെന്ന് വാശിയായി. ദുബായിൽ സ്വന്തം ബിസിനസ് വിജയമായ ശേഷമാണ് ശ്രീ വിവാഹാലോചനയുമായി വന്നത്. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഗർഭിണിയായി. 26 വയസേ എനിക്കുള്ളു. ശ്രീയിക്ക് 27 ഉം. ആശങ്കകളും ടെൻഷനും ആവോളം ഉണ്ടായിരുന്നു. ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തത് കൊണ്ട് അവസാന മാസം വരെ ഡോക്ടർമാർ പറഞ്ഞിരുന്നത് സിസേറിയൻ വേണ്ടി വരുമെന്നാണ്. രണ്ട് പേർക്കും ജോലി ദുബായിൽ ആയിരുന്നതിനാൽ അവിടെ മതി പ്രസവമെന്ന് നേരത്തെ പ്ലാൻ ചെയ്തു. എട്ടരമാസം കഴിഞ്ഞപ്പോഴെക്കും ശ്രീകാന്തേട്ടന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഡെലിവറി ഡേറ്റിന് പത്ത് ദിവസം മുൻപായിരുന്നു അവസാന ചെക്കപ്പ്. പരിശോധിച്ചപ്പോൾ അതുവരെ പൊസിഷൻ ശരിയല്ലാതെ ഇരുന്ന കുഞ്ഞിന്റെ തലയൊക്കെ താഴേക്ക് വന്ന് കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. നേരെ ലേബർ റൂമിലേക്ക് വിട്ടോളാൻ ഡോക്ടർ പറഞ്ഞു. അതൊരു പാകിസ്ഥാനി ഡോക്ടറാണ്. ഭാഷയാണ് പ്രധാന പ്രശ്‌നം. ചുറ്റുമുള്ളവരിൽ ഒറ്റ മലയാളി പോലുമില്ല. അസ്വസ്ഥത തോന്നുമ്പോൾ ഇംഗ്ലീഷല്ലാതെ ഒരക്ഷരം പറഞ്ഞാൽ അവർക്ക് മനസിലാകില്ല. വേദന വരുമ്പോൾ അയ്യോ, അമ്മേ എന്നൊക്കെയല്ലാതെ എങ്ങനെ കരയാനാണ്. നാലഞ്ച് മണിക്കുർ പ്രസവവേദന കഴിഞ്ഞ് പത്മ പുറത്ത് വന്നു.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നീലുകെട്ട്. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്. കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്. നൂലുകെട്ട് ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടിരുന്നു.

Karma News Network

Recent Posts

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

30 seconds ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

25 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

32 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

53 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

2 hours ago