entertainment

അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ വളർത്തിയത് കണ്ട് ബഹുമാനം തോന്നി, അനിയന് പിറന്നാൾ ആശംസയുമായി അശ്വതി

മലയാളിയുടെ ടെലിവിഷൻ അവതാരകരിൽ പ്രിയ മുഖങ്ങളിൽ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പർ നൈറ്റിലൂടെ മലയാളികൾക്ക് പരിചിതമായ മുഖം. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അശ്വതി പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ സഹോദരനുള്ള അശ്വതിയുടെ പിറന്നാൾ ആശംസയാണ് ശ്രദ്ധ നേടുന്നത്.

തന്നേക്കാൾ നാല് വയസ് ഇളയതാണ് സഹോദരൻ അമൽ എന്നാണ് അശ്വതി പറയുന്നത്. നീ നല്ല ഭർത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളർത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത് എന്നും അശ്വതി സഹോദരനെക്കുറിച്ച് പറയുന്നുണ്ട്.

എന്നേക്കാൾ നാല് വർഷവും നാല് ദിവസവും ഇളയവൻ. എന്റെ പേര് അശ്വതിയെന്നായത് കൊണ്ട് മാത്രം അമൽ എന്ന ‘വെറൈറ്റി’ പേര് കിട്ടിയവൻ ?? കൈയൂക്ക് കൊണ്ട് ഒരു യുദ്ധത്തിലും എനിക്കവനെ തോൽപ്പിക്കാൻ പറ്റിയിട്ടില്ല. മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ച് കളയും. പിന്നെ തോട്ടിലൂടെ ഒഴുകി വന്ന് കിട്ടിയതാണെന്നും, വീട്ടിൽ വേറെ ആർക്കുമില്ലാത്ത പൊക്കം നിനക്കു കിട്ടിയത് അങ്ങനാണെന്നും പറഞ്ഞ് മെന്റലി തളർത്തിയാണ് സൂർത്തുക്കളെ, ഞാൻ പിടിച്ച് നിന്നിരുന്നത്. അവസാനത്തെ ഉരുളയ്ക്ക് കൂട്ടാൻ സൂക്ഷിച്ച് സൂക്ഷിച്ച് പാത്രത്തിന്റ അരികത്ത് വയ്ക്കുന്ന വറുത്ത മീൻ കഷ്ണം ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തോണ്ട് പോണ ടിപ്പിക്കൽ അനിയൻ. അതറിയാവുന്ന അമ്മ അടുക്കളയിൽ എനിക്കൊരു കഷ്ണം മാറ്റി വച്ചിരുന്നത് കൊണ്ടാണ് ഞങ്ങടെ വീട്ടിൽ ജൻഡർ ഇക്വാളിറ്റി നില നിന്നു പോന്നത്.

മിനിറ്റിനു മൂന്ന് വച്ച് ബിസിനസ് ഐഡിയ വരും,അപ്പൊ തന്നെ ചേച്ചീന്നൊരു വിളി വരും. തെറ്റിയും തിരുത്തിയും പിന്നേം ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളിൽ തോറ്റ് കൊടുക്കാതെ നിൽക്കുന്നുണ്ടല്ലോ! നീ നല്ല ഭർത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളർത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത്.

നമ്മളെ വളർത്തിയ അച്ഛനമ്മമാരോടും, നീ മുത്താണെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടിലെങ്കിലും നീ മുത്താടാ മുത്ത്. (നീയിപ്പോ കരയും ന്ന് എനിക്ക് അറിയാം) എനിക്ക് സങ്കടം വന്നാൽ എന്നേക്കാൾ സങ്കടം വരുന്ന, ചേച്ചീടെ കുണുവാവയ്ക്ക് പിറന്നാൾ ഉമ്മ

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

5 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 hours ago