മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഏറെ ഇഷ്ട തതാരമായി മാറിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. നേരത്തെ ബാലതാരമായി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രുതി ശ്രദ്ധിക്കപ്പെട്ടത് ചക്കപ്പഴത്തിലൂടെയാണ്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രുതി പങ്കുവെച്ച ഒരു ചിത്രവും അതിന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്കിയ കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
ഗര്‍ഭിണിയെ പോലെ നിറവയറുമായി നില്ക്കുന്ന ചിത്രമാണ് ശ്രുതി പങ്കുവെച്ചത്. സര്‍പ്രൈസ് എന്ന ക്യാപ്ഷനാണ് ചിത്രത്തിനൊപ്പം നടി നല്‍കിയത്. ഒരാഴ്ച മുന്‍പേ വെഡ്ഡിംഗ് ഫോട്ടോ, ഇപ്പോള്‍ പ്രഗനന്റ് ഫോട്ടോ, ഇതെന്താ സംഭവം, ഇന്നലെ വരെ ഉണ്ടായിരുന്നില്ലാലോ തുടങ്ങി വളരെ രസകരമായ കമന്റുകളും ചിത്രത്തിന് താഴെ ലഭിക്കുന്നുണ്ട്.
‘സംഭവം കൊള്ളാം, ഞാന്‍ കിടക്കാന്‍ നോക്കുമ്പോ തലയണ കണ്ടില്ലേല്‍ നീ മേടിക്കും,’ എന്നായിരുന്നു ശ്രുതിയുടെ ചിത്രത്തിന് അശ്വതി ശ്രീകാന്ത് നല്കിയ കമന്റ്. ഇതോടെ ശ്രുതിയുടെ പ്രഗ്നന്‍സി രഹസ്യം ആരാധകര്‍ക്കും മനസിലായി. നര്‍ത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയല്‍ രംഗത്തെത്തിയത്.
കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയില്‍ മണിയന് പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ‘ചിലപ്പോള്‍ പെണ്‍കുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…