entertainment

കുഞ്ഞ് മുലപ്പാൽ ഒഴികെയുള്ള ആഹാരങ്ങൾ കഴിച്ച് ‘ഗുണ്ടുമണിയാകണോ’ അതോ മുലപ്പാൽ കുടിച്ച് ആരോഗ്യത്തോടെ ഇരിക്കണോ, അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മാസങ്ങൾക്ക് മുമ്പാണ് അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആദ്യ പ്രസവത്തിൽ നേരിട്ട വെല്ലുവിളികൾ ഒന്നും തന്നെ രണ്ടാമത്തെ പ്രസവത്തിൽ ഉണ്ടായിട്ടില്ലെന്ന് അശ്വതി പറഞ്ഞിരുന്നു. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്.

അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് കഴിഞ്ഞ വിഡിയോയിലൂടെ അശ്വതി പങ്കുവച്ചിരുന്നു. മുലപ്പാലിനു പുറമേ കുഞ്ഞുങ്ങൾക്ക് കുറുക്ക് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകാമോ എന്ന സംശയത്തിനുള്ള മറുപടി സരസമായ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്. റാഗിയോ ഏത്തക്കായോ കൂവപ്പൊടിയോ കലക്കി കൊടുക്കാനുള്ള പഴമക്കാരുടെ ഉപദേശങ്ങളെ മുൻനിർത്തിയാണ് അശ്വതിയുടെ വിഡിയോ. മുലപ്പാൽ കൊടുത്താൽ കുഞ്ഞിന് മതിയാകില്ലെന്ന വാദങ്ങളെയാണ് വിഡിയോയിലൂടെ അശ്വതി തിരുത്തുന്നത്. കുഞ്ഞ് മുലപ്പാൽ ഒഴികെയുള്ള ആഹാരങ്ങൾ കഴിച്ച് ‘ഗുണ്ടുമണിയാകണോ’ അതോ മുലപ്പാൽ കുടിച്ച് ആരോഗ്യത്തോടെ ഇരിക്കണോ എന്നും അശ്വതി ചോദിക്കുന്നു.

മുലപ്പാൽ കൊടുത്താലും പലരും കൂട്ടത്തിൽ കൽക്കണ്ടമൊക്കെ ഇട്ട് കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കാറുണ്ട്. ശരിക്കും അതിന്റെ ആവശ്യമില്ലെന്ന് അശ്വതി മുമ്പൊരു വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് അതിന്റെ ആവശ്യമില്ല. അവരുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ട്. മാത്രമല്ല, കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ മുലപ്പാലിലൂടെ കിട്ടുന്നുണ്ടെന്നും അശ്വതി ഓർമിപ്പിക്കുന്നു. അമിതമായി വെള്ളം കുട്ടികളുടെ ഉള്ളിൽ ചെന്നാൽ പലവിധ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്നും അശ്വതി പറയുന്നു.

Karma News Network

Recent Posts

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

12 mins ago

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

47 mins ago

മഹിമ നമ്പ്യാരോട് പ്രണയം, വെളിപ്പെടുത്തലുമായി ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ…

1 hour ago

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

2 hours ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

10 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

11 hours ago