entertainment

വിവാഹത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ പങ്കാളിയോട് ഉറപ്പായും തുറന്ന് പറയണം, അശ്വതി ശ്രീകാന്ത് പറയുന്നു

മലയാളികളുടെ പ്രിയ നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വാക്കുകളുമൊക്കെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത് അശ്വതി പങ്കുവെച്ച വീഡിയോയാണ്. വിവാഹിതരാവാന്‍ പോകുന്നവര്‍ കല്യാണത്തിന് മുന്‍പേ സംസാരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അശ്വതി പറയുന്നത്. പ്രധാനമായും 9 കാര്യങ്ങളാണ് അശ്വതി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. മാറുന്ന സമൂഹത്തില്‍ മാറ്റമില്ലാത്ത ചിന്താഗതികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരെക്കുറിച്ചുമൊക്കെ അശ്വതി വിശദീകരിക്കുന്നുണ്ട്.

അശ്വതി ശ്രീകാന്ത് പറയുന്നതിങ്ങനെ, ജോലിയും കരിയറും ഏതൊരാളുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പുതന്നെ അതേക്കുറിച്ച് സംസാരിക്കണം. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പലപ്പോഴും ജോലിക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുന്നത് സ്ത്രീകളാണ്. രണ്ടാമത് കുട്ടികള കുറിച്ചും പേരന്റിംഗ് രീതിയെ കുറിച്ചുമാണ് സംസാരിക്കേണ്ടത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നതിനെ കുറിച്ച് ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അത് വലിയ ദോഷം ചെയ്യും. അതുപോലെ തന്നെ പേരന്റിംഗ് രീതിയെ കുറിച്ചു വിവാഹത്തിന് മുന്‍പ സംസാരിച്ചിരിക്കണം. കുട്ടിയുടെ മുന്നില്‍ വെച്ച് ഭാവിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്.

പണത്തിന്റെ ചെലവുമായി ബന്ധപ്പെട്ടും സംസാരിച്ചിരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അതൊരു പ്രശ്നമാവാം. പണം ചെലവാക്കുന്ന കാര്യത്തില്‍ ഒരാള്‍ വീക്കും ഒരാള്‍ സ്റ്റേബിളുമാണെങ്കില്‍ പരസ്പരം സഹായിക്കാന്‍ സാധിക്കും. പണം ചെലവാക്കുന്നതിനെ കുറിച്ച് മുന്‍ക്കൂട്ടി സംസാരിക്കുന്നത് നല്ലതായിരിക്കും. വീടിനെ കുറിച്ചുള്ള കാര്യങ്ങളും വിവാഹത്തിന് മുന്‍പ് സംസാരിച്ചിരിക്കണം ചിലര്‍ക്ക് പുറംനാടുകളില്‍ താമസിക്കാനാണ് ഇഷ്ടം ചിലര്‍ക്ക് നാട്ടില്‍ സെറ്റിലാവാനായിരിക്കും താല്‍പര്യം. ഇത്തരം കര്യം തുറന്ന് സംസാരിക്കേണ്ടതുണ്ട്. അതുപോലെ വീടിനെ കുറിച്ചു സങ്കല്‍പ്പങ്ങളും തുറന്ന് സംസാരിക്കേണ്ടതുണ്ട്.

വീട്ടുജോലി ചെയ്യുന്നനെ കുറിച്ചും പരസ്പരം സംസാരിക്കണം. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. എന്തൊക്കെ ജോലികള്‍ താല്‍പര്യമില്ല ഇതിനെയൊക്കെ കുറിച്ച് നേരത്തെ സംസാരിക്കണം. വീട്ടിലെ ജോലികള്‍ ഭാര്യയും ഭര്‍ത്താവും ഷെയര്‍ ചെയ്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തങ്ങളുടെ ജീവിതത്തിലെ പ്രധാന വ്യക്തികളെ കുറിച്ച് പങ്കാളിയാവാന്‍ പോകുന്ന ആളോട് തുറന്ന് സംസാരിക്കണം. അവര്‍ തങ്ങളുടെ ആരാണന്നും ബന്ധവും പറഞ്ഞു കൊടുക്കണം. കൂടാതെ ശീലങ്ങളെ കുറിച്ചും സംസാരിക്കണം. നിങ്ങള്‍ക്ക് മദ്യപിക്കുന്ന അല്ലെങ്കില്‍ നന്നായി വൃത്തി നോക്കുന്ന അങ്ങിനെ എന്തെങ്കിലും തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി തുറന്ന് പറയുന്നതായിരിക്കും നല്ലത്.

വിവാഹത്തിന് മുന്‍പ് സ്വകാര്യതയെ കുറിച്ച് സംസാരിച്ചിരിക്കണം. ചിലര്‍ വളരെയധികം ഇന്റിമസി ആഗ്രഹിക്കുന്നവരാകാം. ചിലരാകട്ടെ പേഴ്‌സണല്‍ സ്‌പേയ്‌സിന് പ്രധാന്യം നല്‍കന്നവരായിരിക്കാം ഇത്തരം കാര്യങ്ങള്‍ വിവാഹത്തിന് മുന്‍പ് പരസ്പരം സസാരിക്കുന്നത് നല്ലതായിരിക്കും അതുപോലെതന്നെ സെക്ഷ്വല്‍ റിലേഷന്റെ കാര്യമായാലും താല്‍പര്യങ്ങള്‍ തുറന്ന് പറയുന്നത് നല്ലതായിരിക്കും. എന്തൊക്കെ കാര്യങ്ങളുടെ അഭാവമാണ് നിങ്ങളെന്ന വ്യക്തിയെ ഒരു ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരകുവാന്‍ പ്രേരിപിക്കുന്നത് എന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത് വിവാഹത്തിന് മുന്‍പ് പങ്കാളിയോട കൃത്യമായി പറയണം.

Karma News Network

Recent Posts

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

5 mins ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

22 mins ago

പരപുരുഷ ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് യുവാവ്

മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…

33 mins ago

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

47 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

51 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

1 hour ago