ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രമാണ് സാറാസ്. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. ഒരു വശത്ത് ഗർഭിണിയാകൽ, കുട്ടികൾ, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങൾ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താൽപര്യം എന്നിവ വരുമ്പോൾ സ്ത്രീകൾ കടന്നുപോകുന്ന സംഘർഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നുണ്ട്.
സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം പങ്കു വയ്ക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.വളരെ സെൻസിറ്റീവായ വിഷയം വിശ്വാസകരമായ രീതിയിൽ അവതരിപ്പിച്ചെന്നാണ് താരം പറയുന്നത്. ഭർത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനമാണെന്നും അതിനുള്ള കാരണവും നടി തുറന്ന് പറയുകയാണ്.
അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ, വളരെ സെൻസിറ്റീവായ വിഷയം വിശ്വാസകരമായ രീതിയിൽ അവതരിപ്പിച്ചു. സാറയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഗർഭാവസ്ഥയെക്കുറിച്ച് പറയുമ്പോൾ നിന്റെ ശരീരമാണ്, നിന്റെ തന്നെ തീരുമാനവും, എല്ലായ്പ്പോഴും പറയുന്ന എന്റെ ജീവിത പങ്കാളിയായ ശ്രീകാന്തിനോട് വളരെയധികം ബഹുമാനം. സിനിമയിൽ പറയുന്നതുപോലെ ‘മോശം മാതാപിതാക്കളാകുന്നതിനേക്കാൾ മാതാപിതാക്കളാകാതിരിക്കുന്നതാണ് നല്ലത്’
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…