entertainment

കാലിന്റെ ഫോട്ടോ ചോദിച്ച് കമന്റ്, ഇത്രയും മതിയോ എന്ന് അശ്വതി, സോഷ്യൽ മീഡിയയുടെ കയ്യടി

മലയാളിയുടെ ടെലിവിഷൻ അവതാരകരിൽ പ്രിയ മുഖങ്ങളിൽ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പർ നൈറ്റിലൂടെ മലയാളികൾക്ക് പരിചിതമായ മുഖം. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇതിനിടെ ഒരാള്‍ അശ്വതിയോട് കാല്‍പാദത്തിന്റെ ചിത്രം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. അയാള്‍ക്ക് അശ്വതി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഒരു കൂട്ടം കാല്‍പാദങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഇത് മതിയോ എന്നാണ് അശ്വതി അയാള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. പിന്നാലെ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും അശ്വതി ക്യു ആന്റ് എയില്‍ മറുപടി നല്‍കുന്നുണ്ട്.

ജീവിതത്തില്‍ തിരിച്ചു പോയി ഒരു കാര്യം തിരുത്താന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നാണ് അശ്വതി നല്‍കിയ മറുപടി. കഴിഞ്ഞ കാലത്തെ ഓരോ അനുഭവങ്ങളും സംഭവങ്ങളുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്. തനിക്കുണ്ടാകുന്ന മാറ്റങ്ങളെ ഇഷ്ടപ്പെടുന്നതായും അശ്വതി പറയുന്നു. ഇതിനിടെ ഒരാള്‍ അശ്വതിയുടെ മിഡ്‌ലൈഫ് ക്രൈസിസ് വീഡിയോ കണ്ടതുകൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അശ്വതി ഈ വീഡിയോ പങ്കുവച്ചത്.

ഹൃദ്യ ക്ലിനിക്കില്‍ കണ്ടിരുന്നു, അസുഖം ഒക്കെ മാറിയോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഓക്കയായി വരുന്നുവെന്നാണ് അശ്വതി നല്‍കിയ മറുപടി. ഒരു സത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന കാര്യമെന്താണ്? നിങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമെന്താണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സ്ത്രീത്വവുമായി ബന്ധപ്പെട്ടതിലെല്ലാം തനിക്ക് അഭിമാനമുണ്ടെന്നാണ് അശ്വതി പറയുന്നത്. തന്റെ മക്കളെ അശ്വതി പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനാണെന്നും അശ്വതി പറയുന്നു.

എങ്ങനെയാണ് എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ കരുത്തോടെയിരിക്കാന്‍ പറ്റുന്നതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. അതിന് അശ്വതി നല്‍കിയ മറുപടി താന്‍ തകര്‍ന്നു പോയ സമയങ്ങളുമുണ്ടെന്നും ആരും തന്നെ എല്ലായിപ്പോഴും കരുത്തരായിട്ടുണ്ടാകില്ലെന്നുമാണ്. പക്ഷെ തിരിച്ചുവരാനുള്ള നമ്മുടെ ദൃഢനിശ്ചയമാണ് പ്രധാനമെന്നും അശ്വതി പറയുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് ഒരു പ്രധാന്യവുമില്ല എന്ന ചിന്തയെ എങ്ങനെ നേരിടാം എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

നിങ്ങളുടെ പ്രധാന്യം മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിലല്ല. മറിച്ച് നിങ്ങള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിലും നിങ്ങളുടെ പ്രവര്‍ത്തികളിലുമാണ്. അതെപ്പോഴും ഓര്‍ത്തിരിക്കുക എന്നായിരുന്നു അയാള്‍ക്ക് അശ്വതി നല്‍കിയ മറുപടി. മതാപിതാക്കളെ അവഗണിച്ച് പ്രണയ വിവാഹം നടത്തുന്നതാണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനും അശ്വതി മറുപടി നല്‍കുന്നുണ്ട്.

എന്തുകൊണ്ട് മാതാപിതാക്കള്‍ക്ക് മക്കളുടെ ചോയ്‌സിനെ അംഗീകരിച്ചുകൂടാ എന്നാണ് അശ്വതി ചോദിക്കുന്നത്. സ്വയം തീരുമാനങ്ങളെടുക്കാന്‍ മക്കളെ പ്രാപ്തരാക്കണം. അവരെ വിശ്വസിക്കുക. വേണ്ടിവന്നാല്‍ അവരെ പിന്തുണയ്ക്കുക. ഈ മെലോഡ്രാമ അവസാനിപ്പിക്കാനുള്ള സമയമായെന്നായിരുന്നു അശ്വതിയുടെ മറുപടി. അശ്വതിയോടായി നിങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തില്‍ അഭിമാനമുണ്ടെന്നും നിങ്ങളുടെ ഈ പതിപ്പ് തനിക്ക് ഏറെ ഇഷ്ടമാണെന്നും ഒരാള്‍ പറയുന്നുണ്ട്.

Karma News Network

Recent Posts

ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…

4 hours ago

ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…

5 hours ago

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക 45 മണിക്കൂര്‍, വൻ സുരക്ഷ

തിരുവനന്തപുരം∙  പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…

6 hours ago

പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

7 hours ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

8 hours ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

8 hours ago