entertainment

പ്രണയിച്ചപ്പോൾ വിചാരിച്ചിരുന്നത് പോലെയല്ല വിവാഹ ശേഷം നടന്നത്- അശ്വതി ശ്രീകാന്ത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. തന്റെ പ്രണയവും വിവാഹവുമൊക്കെ വീട്ടിൽ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്ന് പറയുകയാണ് അശ്വതിയിപ്പോൾ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ അശ്വതി വിവാഹം കഴിക്കുന്നത്.

അശ്വതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‘കല്യാണം കഴിക്കുന്നതിന് മുമ്പാണ് ദുബായിൽ ഒറ്റയ്ക്ക് ജോലിക്കായി പോവുന്നത്. അവിടെ പോയി ജോലി ചെയ്ത് സെറ്റിൽ ചെയ്തിട്ട് ശ്രീക്ക് സ്പൗസ് വിസ എടുത്തത് ഞാനാണ്. ഞങ്ങളുടെ കല്യാണ സമയത്ത് ശ്രീ യുകെയിലായിരുന്നു. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് ദുബായിൽ പോയത്. നാട്ടിൽ നിന്നും പുറത്ത് പോവുന്നത് എനിക്ക് വഴിത്തിരിവായി’

എന്റെ ആദ്യത്തെ കുട്ടി ജനിച്ചത് അവിടെ വെച്ചാണ്. എന്റെ പോസ്റ്റ്പാർട്ടം സമയം വേറൊരു രാജ്യത്തായിരുന്നു. ഭർത്താവിന്റെ അമ്മ ഒരു സമയം വരെ കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ കുറേ വർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ്. എങ്ങനെയൊക്കെയാരിക്കും ജീവിതമെന്ന് വിചാരിച്ചതിന്റെ നേരെ ഓപ്പോസിറ്റാണ് ലൈഫിലന്ന്. ആ സമയത്ത് കുറേ തിരിച്ചറിവുകൾ വന്നു. ഇങ്ങനെയാണ് ജീവിതമെന്ന് പഠിച്ചു’ നാട്ടിൽ ആ സമയത്ത് ഫ്ലവേഴ്സ് ചാനൽ ഓൺ ചെയ്ത സമയത്താണ് കോൾ വരുന്നതെന്നും അശ്വതി ഓർത്തു. ഒന്നേകാൽ വയസ്സുള്ള കുട്ടിയുമായാണ് ആദ്യമായി നാട്ടിലേക്ക് വരുന്നത്.

പ്രണയം വീട്ടുകാർ എതിർത്തപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപറ്റിയും അശ്വതി ശ്രീകാന്ത് സംസാരിച്ചു. എനിക്കത് കോമഡിയായി ഇപ്പോൾ തോന്നുന്നു. 18 വയസ്സിൽ സ്നേഹം നഷ്ടപ്പെട്ട് പോവുമെന്ന് ഓർത്തല്ല അങ്ങനെയാെരു ശ്രമം നടത്തിയത്. ഇതിന്റെ പേരിൽ അമ്മയുമായുള്ള ബന്ധം ബ്രേക്കായി. അമ്മയെ ഇമോഷണലി ബാധിച്ചു. ഞാനമ്മയെ ചതിച്ചു എന്ന രീതിയിലാണ് അമ്മയതിനെ വ്യാഖ്യാനിച്ചത്.

‘ഭാവിയിൽ എന്റെ മകൾക്കൊരു അഫെയർ ഉണ്ടായാൽ ഞാനതിങ്ങനെയേ ആയിരിക്കില്ല എടുക്കുക. പക്ഷെ അന്നത്തെ ഒരു കാലഘട്ടത്തിൽ മകൾക്കൊരു പ്രണയം ഉണ്ടെന്നൊന്നും പറയുന്നത് ഒട്ടും അം​ഗീകരിക്കാൻ പറ്റുന്ന സിറ്റുവേഷനല്ലായിരുന്നു. അതിന്റെ പേരിൽ ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തിലുണ്ടായ പ്രശ്നമുണ്ടല്ലോ… ഞാനമ്മയുടെ മുന്നിൽ ഭയങ്കര മോശക്കാരിയായി. ഇങ്ങനെയുള്ള സിറ്റുവേഷനിൽ അമ്മമാർ ഓവറായി റിയാക്ട് ചെയ്യും’

‘നിങ്ങൾ കല്യാണം കഴിച്ചാൽ ഇങ്ങനെയായിപ്പോവുമെന്നൊക്കെയുള്ള ഡയലോ​ഗുകളായിരുന്നു. ഇവിടെ പറഞ്ഞാൽ അമ്മയ്ക്ക് വിഷമം വരും. പക്ഷെ അവർക്കിപ്പോൾ ഞാനവിടത്തെ പ്രിയപ്പെട്ട മരുമകളാണ്. മരുമകളെന്ന ടേം പോലുമില്ല. പ്രിയപ്പെട്ട മോളാണ്. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ ശ്രീയുടെ കാര്യം കഴിഞ്ഞേ വേറൊരാളുള്ളൂ’

നമ്മൾ എടുക്കുന്ന തീരുമാനത്തിൽ ഉറപ്പുണ്ടെങ്കിൽ ഉറച്ച് നിൽക്കണമെന്നും അശ്വതി വ്യക്തമാക്കി. വിവാഹ ശേഷം പ്രശ്നങ്ങളുണ്ടാവുമ്പോൾ അറേഞ്ച് മാര്യേജിന് കൊടുക്കുന്ന പിന്തുണ പലപ്പോഴും ലൗ മാര്യേജിന് കിട്ടുന്നില്ല. ഇതാണ് പ്രണയ വിവാഹ ബന്ധങ്ങൾ തകരുന്നതിൽ ഒരു കാരണമെന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

നമ്മൾ എടുക്കുന്ന തീരുമാനത്തിൽ ഉറപ്പുണ്ടെങ്കിൽ ഉറച്ച് നിൽക്കണമെന്നും അശ്വതി വ്യക്തമാക്കി. വിവാഹ ശേഷം പ്രശ്നങ്ങളുണ്ടാവുമ്പോൾ അറേഞ്ച് മാര്യേജിന് കൊടുക്കുന്ന പിന്തുണ പലപ്പോഴും ലൗ മാര്യേജിന് കിട്ടുന്നില്ല. ഇതാണ് പ്രണയ വിവാഹ ബന്ധങ്ങൾ തകരുന്നതിൽ ഒരു കാരണമെന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago