കൊവിഡ്19 ബാധിച്ച് മരണപ്പെട്ട വയനാട് സ്വദേശി അശ്വതിയുടെ മരണം വയനാടിനേയും കേരളത്തിലെ ആരോഗ്യ പ്രവർത്തകരേയും ആശങ്കയിലാക്കിയിരുന്നു. 25 കാരിയായ അശ്വതി രണ്ട് ഡോസ് കോവിഡ് വാക്സിനും ഒന്നരമാസം മുമ്പ് സ്വീകരിച്ചിരുന്നു. അശ്വതിയുടെ മരണത്തിൽ നിരവധിപ്പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ സൈബറിടത്ത് വൈറലാകുന്ന അശ്വതിയുടെ അവസാന വീഡിയോ നൊമ്പരമാവുകയാണ്. നിറഞ്ഞ ചിരിയോടെയുള്ള അശ്വതിയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ‘അപ്പോ പ്രാർത്ഥിക്കുക, അവിടെ പോയിട്ട് എന്താ അവസ്ഥാ എന്നൊക്കെ നോക്കട്ടെ. അറിയത്തില്ല’ എന്നാണ് അശ്വതി വീഡിയോയിൽ പറയുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് അശ്വതിയുടെ സുഹൃത്തുക്കളിലൊരാൾ പകർത്തിയതാണ് വീഡിയോയിൽ.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന മേപ്പാടി സ്വദേശിനി അതീവഗുരുതരാവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത്. അശ്വതിയുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.സുൽത്താൻ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു അശ്വതി. ബത്തേരിയിലെ താലൂക്കാശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അശ്വതി.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…