entertainment

‘ആരാന്നൊന്നും ഞാന്‍ പറയണില്ല ഊഹിച്ചെടുത്തോളൂ ഒരു കുളു തരാം ‘വെളിച്ചം പെര പെരാന്നു പരക്കട്ടെ’; ബിഗ്‌ബോസ് വിശകലനവുമായി അശ്വതി

മിനിസ്‌ക്രീനില്‍ അല്‍ഫോണ്‍സാമ്മയായി എത്തി പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് അശ്വതി. വിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ സജീവമല്ലെങ്കിലും അശ്വതി ഇപ്പോഴും സോഷ്യല്‍ മീഡിയില്‍ സജീവമാണ്. ഇപ്പോഴിതാ അശ്വതിയുടെ പുതിയ പോസ്റ്റുകളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ചായിരുന്നു അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ബിഗ്‌ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളേയും രീതികളേയും വിലയിരുത്തി സകരമായ കുറിപ്പുമായി സീരിയല്‍ താരം അശ്വതി. മിനിസ്‌ക്രീനില്‍ അല്‍ഫോണ്‍സാമ്മയായി എത്തി പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് അശ്വതി. പിന്നീട് വില്ലത്തി ആയും എത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് അശ്വതി എപ്പോഴും അല്‍ഫോന്‍സാമ്മയാണ്. അപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ അശ്വതി സജീവമാണ്.

അശ്വതിയുടെ കുറിപ്പ്: ”ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോള്‍, ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു. ഇത് ഇന്നത്തെ പ്രോമോ കട്ട് എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലതു. ഒപ്പം ഉപദേശങ്ങളുടെ രായാവും. കഴിഞ്ഞ രണ്ടു സീസണിന്റെയും സ്‌ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നു. ആരാന്നൊന്നും ഞാന്‍ പറയണില്ല. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം ‘വെളിച്ചം പെര പെരാന്നു പരക്കട്ടെ” എന്നു പറഞ്ഞാണ് ഈ പോസ്റ്റ് അശ്വതി അവസാനിപ്പിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ ആദ്യ വാരം കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ എപ്പിസോഡിനെ കുറിച്ചും അശ്വതി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ”ലാലേട്ടാ കല്ലുവെച്ച നുണയല്ലേ ഇന്നലെ എപ്പിസോഡില്‍ പറഞ്ഞത്. കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ.. ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്ലീസ്റ്റ് ‘ബോസേട്ടാ’ എന്ന വിളി എങ്കിലും ഒഴിവാക്കാന്‍ പറയാമായിരുന്നു.”ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവര്‍ക്കു കൊടുത്ത ആ ഒരു പ്രോത്സാഹനം അത് ഇഷ്ട്ടായി.

ലാലേട്ടന് കണ്ടെസ്റ്റന്റ്സ് നല്‍കിയ ആദ്യത്തെ സര്‍പ്രൈസ് വളരെ നന്നായിരുന്നു. പിന്നെ ദൃശ്യം 2ന്റെ കഥകളില്‍ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി. മറ്റുള്ളവരുടെ മോശമെന്നല്ല. നോബി ചേട്ടന്‍ തന്റെതായ ശൈലിയില്‍ കോമഡി കലര്‍ത്തി ബാക്കി ഉള്ളവര്‍ നോക്കി വായിച്ചപ്പോള്‍ കാണാപ്പാഠം ആയി അവതരിപ്പിച്ചു” അശ്വതി പറഞ്ഞു. എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മള്‍ മലയാളികള്‍ക്ക് തന്ന കോണ്‍ടെന്റിന്റെ തട്ട് താന്നു തന്നെ ഇരിക്കുമെന്നും അശ്വതി കുറിച്ചു.

Karma News Editorial

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

17 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

49 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago