entertainment

അംഗം തുടങ്ങി, കിടിലു ആദ്യമേ ഡിമ്ബലിനെ മലര്‍ത്തി അടിച്ചു, ബിഗ്‌ബോസ് റിവ്യുവുമായി വീണ്ടും അശ്വതി

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് വിജയകരമായി മുന്നേറുകയാണ്. ഷോ തുടങ്ങിയത് മുതല്‍ വ്യക്തമായി നിരീക്ഷിച്ച് അഭിപ്രായം പറയുന്നയാളാണ് നടി അശ്വതി. ഇപ്പോള്‍ സംഭവ ബഹുലമായ ബിഗ്‌ബോസ് വീക്കിലി ടാസ്‌ക് എപ്പിസോഡിനെ കുറിച്ച് അശ്വതിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ടാസ്‌ക്കിനിടെ കിടിലം ഫിറോസും ഡിംപല്‍ ഭാലും തമ്മില്‍ നടന്ന വഴക്കിനെ കുറിച്ചും കിടിലം ഫിറോസിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും അശ്വതി വ്യക്തമായി കുറിച്ചിട്ടുണ്ട്.

അശ്വതിയുടെ വാക്കുകളിങ്ങനെ, അംഗം തുടങ്ങി!!!കിടിലു ആണു ആദ്യ ഇര. കിടിലു ആദ്യമേ ഡിമ്ബലിനെ മലര്‍ത്തി അടിച്ചു. അല്ലാ ഇത് പേര്‍സണല്‍ ഹരാസ്‌മെന്റിനുള്ള ടാസ്‌ക് ആണോ?? അങ്ങനെ ആണു ചോദ്യങ്ങളുടെ രീതികള്‍ കിടിലു വണ്ടര്‍ഫുള്‍ കിടിലുവിന്റെ വാക്ചാതുര്യത്തില്‍ കോലോത്തു നാടിന്റെ ശബ്ദം കേള്‍ക്കാനില്ല. സൂര്യ ഒരക്ഷരം കിടിലുവിന് എതിരെ മിണ്ടുന്നില്ല.. കാരണം ഇപ്പോ കിടിലുവാണല്ലോ സൂര്യയുടെ ഉപദേശകന്‍. പക്ഷെ ഇടക്കെന്തോ ചോദിച്ചു എനിക്ക് ക്ലിയര്‍ ആയില്ല ‘കിങ്ങിണിക്കുട്ടന്‍’അനൂപിന്റെ പുതിയ പേര് കിടിലു ഇട്ടതു. ഡിമ്ബല്‍ എന്തൊരു ഷോ ആയിരുന്നു ‘താന്‍ പോടോ.. താന്‍ പോടോ’ഇതെ ഒള്ളു കിടിലു നന്നായി പെര്‍ഫോം ചെയ്തു.ഡിമ്ബല്‍ കരഞ്ഞുകൊണ്ട് ഉള്ളിലേക്ക്..

ഡിമ്ബലിന്റെ കരച്ചില്‍ സിമ്ബതി തന്നെ ആയിട്ടാണ് തോന്നിയത്. കാരണം കിടിലുവിനോട് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു?? അപ്പോള്‍ അതൊന്നും വേദനിപ്പിക്കുന്നതല്ലേ? അപ്പോള്‍ അനൂപിനെ കിങ്ങിണിക്കുട്ടന്‍ എന്ന പേര് വിളിച്ചു, വീട്ടുകാര്യം പറഞ്ഞു,അത് എത്രത്തോളം വേദനിക്കും അനൂപിന്?വാക്കുകള്‍ ശ്രെദ്ധിക്കണം എന്നോ ഡിമ്ബലേ? എല്ലാര്‍ക്കും വേദനകള്‍ ഉണ്ട്.ഇത് ടാസ്‌ക്കാണ്. കുത്തിക്കീറാന്‍ തന്നെ ആണു അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കുന്നത്. അടുത്തത് കോലോത്തു നാട്ടിലെ ഡിമ്ബല്‍നെ കലിങ്ക നാട് ചോദ്യം ചെയ്യുന്നു !!! ഔ!!നോബിചേട്ടന്‍ തുടങ്ങിയിട്ടു..ഡിമ്ബലിന് ‘പോടോ.. പോടോ’ എന്നല്ലാതെ ഒന്നുമില്ലേ?? ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരം കൊടുക്കാനില്ലാതെ കുക്കിവിളി, ചോദ്യം ചോദിക്കടോ ചോദ്യം ചോദിക്കടോ എന്നാണ് തിരിച്ചു മറുപടി…

ഡിമ്ബല്‍ എങ്ങനോ ബസ്സര്‍ വരുന്ന വരെ ഒച്ചയിട്ട് നിന്നു.ജയ് വിളിച്ച് കൊണ്ടുപോകാനുള്ള പെര്‍ഫോമന്‍സ് ഒന്നുമില്ല.. ചിലപ്പോള്‍ അതായിരിക്കും ഡിമ്ബാലിന്റെ സ്‌ട്രേറ്റേജി അല്ലെ? അയ്യയ്യോ ടാസ്‌ക് തീര്‍ന്നിട്ട് കൂട്ടയടി!!സായി രമ്യ, റംസാന്‍ ഡിമ്ബല്‍, മണിക്കുട്ടന്‍ കിടിലു എന്നിവര്‍ തമ്മില്‍. അടുത്തത് കോലോത്തു നിന്നു മണിക്കുട്ടനെ കലിങ്ക നാട് ചോദ്യം ചെയ്യുന്നു!!

മണിക്കുട്ടന്റെ മുഖത്തു ഒരു ജാള്യത ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നാലും പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ബിഗ്‌ബോസ് ദയവായി പറയണം ഇങ്ങനെ കള കള കള എന്നു പാടില്ല ഇങ്ങനെ പറഞ്ഞാല്‍ കാണുന്ന പ്രേക്ഷകര്‍ പൊട്ടരാവുകയാണ്. ഒന്നും മനസിലാകുന്നില്ല.. ചോദ്യങ്ങള്‍കു ഉത്തരം നല്‍കുമ്‌ബോള്‍ കൂട്ടത്തോടെ കൂക്കി വിളിയും കള കള പറഞ്ഞും കൊണ്ടിരുന്നാല്‍ ഒന്നും മനസിലാകില്ല. ഇതിനിടക്ക് ഒന്ന് കേട്ടു റംസാന്‍ ചോയ്ച്ചത് ‘കഴിഞ്ഞ 10 ആഴ്ചയായി സൂര്യയെ പറ്റിക്കുക ആരുന്നില്ലേ’ എന്നു.

അങ്ങനെ അതും കഴിഞ്ഞു. മണിക്കുട്ടന്‍ ബസ്സര്‍ വരെ പിടിച്ചു നിന്നു എന്നേ തോന്നിയുള്ളു.. സൂര്യ ആസ്വസ്ഥയാണ്..കൂടെയുള്ളവര്‍ സൂര്യക്ക് കൊടുക്കുന്ന സപ്പോര്‍ട്ട് സൂര്യ തിരിയുമോ എന്നു പേടിച്ചിട്ടാണെന്നാണ് എനിക്ക് തോന്നിയത് അതായത്,സൂര്യ ഇവിടെ നിന്നു അപുറത്തെ ടീമിന് സപ്പോര്‍ട്ട് ചെയ്യുമോ എന്നു പേടിച്ചിട്ടു.. ഹോ സായിയുടെ പറച്ചില്‍, ഒരു സ്ത്രീയെ വെച്ചു കളിക്കുന്നു നാണമില്ലാത്തവന്‍ എന്നു എന്നുമുതലു സായി? കൊറച്ചു മുന്നേ അല്ലെ രമ്യയുടെ മുന്നിലേക്ക് കയര്‍ത്തു കയര്‍ത്തു ചെന്നത്.

സൂര്യ തനിക്കു നേരെ ഉന്നയിച്ച കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ വന്നത് സത്യം പറഞ്ഞാല്‍ മണ്ടത്തരം ആയിപ്പോയി.. അല്ലെങ്കില്‍ ഈ വീക്കിലി ടാസ്‌കിനു ശേഷം ആയിരിക്കണം ആയിരുന്നു.. അല്ലെ? ഇപ്പൊ സകലരും സ്ട്രടെജീസ് മെനഞ്ഞു കൊണ്ടിരിക്കുന്ന സമയം ആണു. അപ്പോള്‍ ഇങ്ങനെ ചെന്നിരുന്നാല്‍ അവര്‍ക്കു സൂര്യയെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യാന്‍ സാധിക്കും. സൂര്യ ഇപ്പൊ അത് കടിച്ചു തൂങ്ങി അതിനെ ക്ലിയര്‍ ചെയ്തു നടക്കുന്നത് മണ്ടത്തരമാണ്. റംസാന്‍ വഴക്കുണ്ടാക്കുന്നത്‌കൊണ്ട് തെറ്റില്ല.. പക്ഷെ അല്‍പ്പം മിതത്വം പാലിക്കണം.ഋതുവിനോട് കാര്യങ്ങള്‍ പറഞ്ഞ രീതി മോശമാണ്, ചായ ഗ്ലാസ് കഴുകാത്ത എന്തോ നിസ്സാര കാര്യമാണ്..

അതിനിടയില്‍ സ്ത്രീയെ പറഞ്ഞകൊണ്ടാണെന്ന് തോന്നുന്നു സായി കേറി ഇടയ്ക്കു ഒരു ചിരി റംസാനെ നോക്കിയിട്ട്. ഓഹ് അഡോണി ഈ വീടിന്റെ ക്യാപ്റ്റന്‍ ആണല്ലേ?? ഞാന്‍ മറന്നു പോയി റംസാന്‍ സായിയുടെ വഴക്ക് നോക്കി ഇരിക്കുന്നത് കണ്ടു. ഒരു സിനിമ കാണുന്നപോലെ ആഹ് അഡോണി ഇറങ്ങി പക്ഷെ ഒന്നും നടന്നില്ല കിടിലു വന്നു രണ്ടിനേം പിരിച്ചു വിട്ടു. സായി ഇന്ന് ക്യാമറയുടെ മുന്നില്‍ റംസാനെ പറ്റി ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ആണു പ്രേക്ഷകരുടെ ഉള്ളിലേക്ക് തിരുകാന്‍ ശ്രമിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്ന്യത് ..

ശരിക്കു ഇന്നുള്ള പെര്‍ഫോമന്‍സില്‍ കിടിലു ആണു ഒന്ന് മുന്നിട്ടു നിന്നത് എന്നാണ് എനിക്ക് തോന്നിയത്. എന്തായാലും ഈ ടാസ്‌ക് ഇത്രയും നാളത്തെ എല്ലാ നന്മയും, സ്‌നേഹവും ഒക്കെ ശ്യൂ.. ന്നു പറന്നു പോയി .സകലരും ഇത്രേം നാളും രഹസ്യമായി പറഞ്ഞതൊക്കെ വെളിയില്‍ വന്നു.. ബാക്കി ടാസ്‌ക് നാളെ..നാളെ മിക്കവാറും ടാസ്‌ക് റദ്ധാക്കുന്ന സകലതും പ്രൊമോയില്‍ കണ്ടു..പ്ലസ്സില്‍ കിടിലു കുഴലൂതി കളിക്കുന്നതിട്ടു അത്രേം സമയം കളഞ്ഞതെന്തിനാന്നു എനിക്ക് മനസിലായില്ല.. പെട്ടന്ന് ടാസ്‌ക് ആണോ എന്നു കരുതി.വിട്ടുപോയത് എന്തെങ്കിലും ഉണ്ടെങ്കില്‍ കമെന്റ്‌സില്‍ നമുക്ക് ഡിസ്‌കസ് ചെയ്യാം

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

58 seconds ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

22 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

47 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

48 mins ago