kerala

കല്ലറയിൽ സൈനികന്‍ ശുദ്ധ തെമ്മാടിത്തമാണ് കാണിച്ചത്, ഇവിടെ പോലീസാണ് ശരി

മുഖത്ത് നോക്കി പച്ചത്തെറി വിളിച്ചിട്ടും ഒരക്ഷരം മിണ്ടാതെ പോലീസ്. കല്ലറയില്‍ പോലീസിനേറ്റത് കൊടിയ അപമാനം. എന്നിട്ടും തെറിയഭിഷേകം നടത്തിയ സൈനികനെ ഒന്ന് തെടാന്‍ പോലും പോലീസ് തയ്യാറായില്ല. അത് കിളികൊല്ലൂര്‍ പേടിയാണ് കാരണം. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനേയും സഹോദരനേയും പോലീസ് എടുത്തിട്ട് തല്ലി ഇഞ്ചപ്പരുവമാക്കിയതിന്റെ പണി ആവോളം പോലീസിന് കിട്ടിയിരുന്നു. സൈന്യം ഒന്നടങ്കം പോലീസിനെതിരെ തിരിഞ്ഞു. അതിനുള്ള പണികള്‍ പിന്നാലെ വന്നുകൊണ്ടിരിക്കുന്നതേയുള്ളു. ആ പേടിയിലാണ്, കല്ലറയില്‍ അഴിഞ്ഞാടിയ സൈനികനെ ഒന്ന് തൊടാന്‍ പോലും പോലീസ് തയ്യാറാകാതിരുന്നത്.

ഭരതന്നൂര്‍ മൈലംമൂട് സ്വദേശി വിമല്‍ കുമാറാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പോലീസിന് നേരെ നടത്തിയത്. പോലീസുകാരെ മാത്രമല്ല,അവിടെ കൂടി നിന്നവരേയും തെറി വിളിച്ചു. ഇയാളെ കല്ലറ പാങ്ങോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിനെ ആക്രമിക്കാന്‍ ചെല്ലുകയും, അവരെ പബ്ലിക് ആി പച്ചത്തെറി വിളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ, പോലീസിന് കനത്ത നാണക്കേടായി മാറുകയാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ പോലീസിന് പൊങ്കാലയും ഉണ്ട്. കിളികൊല്ലൂരില്‍ കാണിച്ച ധാര്‍ഷ്ട്യം എന്താണ് ഇപ്പോള്‍ കാണിക്കാതിരുന്നതെന്ന ചോദ്യം ശക്തമാകുന്നു. അപ്പോള്‍ പണികിട്ടിയാല്‍ പോലീസിന് നന്നാകാന്‍ അറിയാമല്ലേയെന്നും പരിഹാസം.

കിളികൊല്ലൂര്‍ സംഭവം പോലീസിനാകെ ഒരു പാഠമായിരിക്കുകയാണ്. കാരണം വിമല്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള എല്ലാ വിവരങ്ങളും പോലീസ് പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ അറിയിച്ചിട്ടുണ്ട്. കിളികൊല്ലൂരില്‍ ഇതൊന്നുമായിരുന്നില്ല സംഭവിച്ചത്. അന്ന് സൈനികനെ കസ്റ്റഡിയിലെടുത്ത വിവരം സൈന്യത്തെ അറിയിച്ചില്ല, മാത്രമല്ല സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഒരു പ്രകോപനവും ഇല്ലാതെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് പോലീസിന് നേരേ ഉയര്‍ന്നത്. എന്നാല്‍ മദ്യപിച്ച് പച്ചത്തെറി വിളിച്ച് അഴിഞ്ഞാടിയ സൈനികനെതിരെ നടപടി എടുക്കാനും ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു.

ദൃശ്യങ്ങളില്‍ വ്യക്തമാണ് പോലീസിന് പിന്നാലെ നടന്ന് സൈനികന്‍ തെറിവിളിക്കുകയാണ്. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് ജീപ്പില്‍ കയറുന്നു,അപ്പോഴും വിടാതെ ഇയാള്‍ പിന്നാലെ പോയി തെറി വിളിക്കുന്നു, ഭീഷണി മുഴക്കുന്നു. അപ്പോഴും പോലീസുകാര്‍ ഒരക്ഷരം മിണ്ടാതെ നില്‍ക്കുന്നു. കുടിച്ച് ലക്കുകെട്ട് നില്‍ക്കുകയായിരുന്നു സൈനികന്‍. ഇവിടെ ഒരുതരത്തിലും സൈനികനെ പിന്തുണയ്ക്കാനാകില്ല. കാരണം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു. വിമല്‍ കുമാര്‍ പട്ടാളക്കാരന്റെ ഹുങ്കാണ് കാണിച്ചത്. സൈനികരോട് നമുക്ക് ബഹുമാനമാണ്, ആദരവാണ് എല്ലാം ശരി തന്നെ. എന്നാല്‍ ആ യൂണിഫോമിട്ട് എന്ത് തെമ്മാടിത്തവും കാണിക്കാമെന്ന ചിന്ത നല്ലതല്ല. ആള്‍ക്കൂട്ടത്തേ ഉള്‍പ്പെടെ ഇയാള്‍ തെറിവിളിക്കുന്നുണ്ട്. പട്ടാളക്കാരനാണ് പണി തരുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ആ യൂണിഫോമിനൊരു വിലയുണ്ട്, അതിട്ട് കൊണ്ട് അഴിഞ്ഞാടാമെന്ന ചിന്ത സൈനികര്‍ക്ക് ഉണ്ടാകരുത്. നമ്മള്‍ പോലീസിന്റെ ചില നടപടികളില്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്. പോലീസിനെ പൊങ്കാല ഇടാറുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ പോലീസിന്റെ ഭാഗത്താണ് നില്‍ക്കേണ്ടത്. സൈനികന്‍ ശുദ്ധ തെമ്മാടിത്തമാണ് കാണിച്ചത്.

ഞാന്‍ പട്ടാളക്കാരനാണ് പണി തരാമെന്ന ഇയാളുടെ ഭീഷണിക്ക്, ഇയാള്‍ക്ക് തന്നെയാണ് പണി കിട്ടാന്‍ പോകുന്നത്. മിലിട്ടറി ഹെഡ്ക്വാട്ടേഴില്‍ നിന്ന് തന്നെയാണ് പണി വരാന്‍ പോകുന്നത്. കാരണം ഇത്തരത്തിലുള്ള അഹങ്കാരികളെ സേനയ്ക്കുള്ളില്‍ വെച്ചുപൊറുപ്പിക്കില്ല. പോലീസ് സേനയെ പോലെയല്ല സൈന്യം. എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ടുനില്‍ക്കുന്ന കേരള പോലീസല്ല, പട്ടാളം കൂട്ടത്തിലൊരാള്‍ തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടി എടുക്കും.

കെട്ടുവിട്ടതോടെ വിമല്‍ കുമാറിപ്പോള്‍ ഭയത്തിലാണ്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസിപ്പോള്‍ കേസ്സെടുത്തിരി ക്കുന്നത്. ഗോകുലം മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടറെ അസഭ്യം പറഞ്ഞു കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ക്രമസമാധാന പാലനത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു തുടങ്ങി ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാങ്ങോട് നിന്ന് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

കർമ്മ ന്യൂസ് വീഡിയോ കാണുക

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

7 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

28 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

28 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

45 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

53 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

54 mins ago