national

കോടിക്കണക്കിന് ജനതയുടെ ഹൃദയം കീഴടക്കിയ നേതാവാണ് അടൽ ബിഹാരി വാജ്‌പേയി, പുതുതലമുറയ്ക്ക് പ്രചോദനം

കോടിക്കണക്കിന് ജനതയുടെ ഹൃദയം കീഴടക്കിയ നേതാവായിരുന്നു അടൽ ബിഹാരി വാജ്‌പേയിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പുതിയ തലമുറയുടെയും പ്രവർത്തനമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

വാജ്പേയിയുടെ അഞ്ചാം ചരമവാർഷികത്തിൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്കർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ കക്ഷി നേതാക്കൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
പുരോഗതിയിലേക്കും 21-ാം നൂറ്റാണ്ടിന്റെ വിശാലതയിലേക്കും രാജ്യത്തെ നയിച്ച വ്യക്തിത്വമാണ് വാജ്‌പേയിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുസ്മരിച്ചു.

1942 മുതൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പൊതുരംഗത്ത് സജീവമായ അടൽ ബിഹാരി വാജ്പേയ് 1951-ലാണ് ഭാരതീയ ജനസംഘത്തിലേക്ക് നിയോഗിക്കപ്പെട്ടത്. 1957-ൽ ബൽറാംപൂരിൽ നിന്നും ലോക്സഭയിലെത്തിയ അദ്ദേഹം വിവിധ കാലഘട്ടങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

1996,1998 ലും കുറച്ചു ദിവസങ്ങൾ മാത്രം പ്രധാനമന്ത്രിയായ് വാജ്‌പേയ് 1999 മുതൽ 2004 വരെ പ്രധാനമന്ത്രി കസേരയിലിരുന്ന് രാജ്യത്തെ നയിച്ചു. ദേശീയ ചിന്താധാരയിലേക്ക് ഒരു തലമുറയെ കൈപിടിച്ച് നടത്തിയ വാജ്പേയ് 2018 ഓഗസ്റ്റ് 16-നാണ് അന്തരിച്ചത്.

Karma News Network

Recent Posts

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

26 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

1 hour ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago