ഗർഭിണിയായ ഭാര്യയെ ദുബായിൽ നിന്നും നാട്ടിൽ എത്തിക്കാൻ സുപ്രീം കോടതി വരെ പോയി പ്രയത്നിച്ച നിഥിന്റെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യ ആതിര തന്റെ പ്രാണ നാഥൻ ഈ ലോകത്തുനിന്നും പോയതറിയാതെ ഇന്ന് പെൺകുഞ്ഞിന് ജന്മ നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവിന്റെ വിയോഗം അറിയാതിരിക്കാൻ സോഷ്യൽ മീഡിയകളിൽ നിന്നും മറ്റും ആതിരയെ മാറ്റി നിർത്തിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഈ മാസം നാട്ടിലേക്ക് മടങ്ങിവരാൻ ഇരിക്കെയാണ് നിഥിൻ ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചത്. ഭാര്യ ആതിരയുടെ പ്രസവത്തിന് നാട്ടിൽ എത്താനായിരുന്നു നിഥിൻ തീരുമാനിച്ചിരുന്നത്. കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന നിഥിന്റെ മരണ വാർത്ത ഏവരെയും സങ്കടക്കടലിൽ ആഴ്ത്തിയിരിക്കുകയാണ്.
ഏഴ് മാസം ഗർഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിൻ പറഞ്ഞിരുന്നു. പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടിൽ പോകാൻ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാൾക്ക് നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്
പ്രവാസ ലോകത്ത് സേവന രംഗത്ത് നിറഞ്ഞ് നിന്ന നന്മയുള്ള മുനഷ്യനായിരുന്നു നിഥിൻ എന്നാണ് നിഥിനെ അറിയുന്നവർ പറയുന്നത്.
നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചപ്പോൾ ചിലർ ആതിരയ്ക്ക് ടിക്കറ്റ നൽകി. എന്നാൽ തങ്ങൾക്ക് സാമ്പത്തിക പ്രശ്നം ഇപ്പോൾ ഇല്ലെന്നും അതിനാൽ ആ ടിക്കറ്റിന്റെ തുകയിൽ മറ്റൊരാൾക്ക് ടിക്കറ്റ് എടുത്ത് നൽകണമെന്നും പറഞ്ഞ തുക തിരികെ ഏൽപ്പിക്കുകയും ചെയ്തു.
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…