trending

പ്രിയതമൻ മരിച്ചതറിയാതെ ആതിര പെൺകുഞ്ഞിന് ജന്മം നൽകി

ഗർഭിണിയായ ഭാര്യയെ ദുബായിൽ നിന്നും നാട്ടിൽ എത്തിക്കാൻ സുപ്രീം കോടതി വരെ പോയി പ്രയത്‌നിച്ച നിഥിന്റെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യ ആതിര തന്റെ പ്രാണ നാഥൻ ഈ ലോകത്തുനിന്നും പോയതറിയാതെ ഇന്ന് പെൺകുഞ്ഞിന് ജന്മ നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവിന്റെ വിയോഗം അറിയാതിരിക്കാൻ സോഷ്യൽ മീഡിയകളിൽ നിന്നും മറ്റും ആതിരയെ മാറ്റി നിർത്തിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഈ മാസം നാട്ടിലേക്ക് മടങ്ങിവരാൻ ഇരിക്കെയാണ് നിഥിൻ ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചത്. ഭാര്യ ആതിരയുടെ പ്രസവത്തിന് നാട്ടിൽ എത്താനായിരുന്നു നിഥിൻ തീരുമാനിച്ചിരുന്നത്. കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന നിഥിന്റെ മരണ വാർത്ത ഏവരെയും സങ്കടക്കടലിൽ ആഴ്ത്തിയിരിക്കുകയാണ്.

ഏഴ് മാസം ഗർഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിൻ പറഞ്ഞിരുന്നു. പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടിൽ പോകാൻ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാൾക്ക് നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്

പ്രവാസ ലോകത്ത് സേവന രംഗത്ത് നിറഞ്ഞ് നിന്ന നന്മയുള്ള മുനഷ്യനായിരുന്നു നിഥിൻ എന്നാണ് നിഥിനെ അറിയുന്നവർ പറയുന്നത്. മാത്രമല്ല കോവിഡ് വ്യാപനത്തിലും രക്തദാനവുമായി ഓടി നടക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ തന്റെ പേരിനൊപ്പം തന്റെ ബ്ലഡ് ഗ്രൂപ്പായ ഒ പോസിറ്റീവ് എന്ന് കൂടി നിഥിൻ ചേർത്തിരുന്നു. ഏത് സമയത്തും ഏത് സാഹചര്യത്തിലും രക്തം നൽകാൻ നിഥിൻ തയ്യാറായിരുന്നു.

നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചപ്പോൾ ചിലർ ആതിരയ്ക്ക് ടിക്കറ്റ നൽകി. എന്നാൽ തങ്ങൾക്ക് സാമ്പത്തിക പ്രശ്‌നം ഇപ്പോൾ ഇല്ലെന്നും അതിനാൽ ആ ടിക്കറ്റിന്റെ തുകയിൽ മറ്റൊരാൾക്ക് ടിക്കറ്റ് എടുത്ത് നൽകണമെന്നും പറഞ്ഞ തുക തിരികെ ഏൽപ്പിക്കുകയും ചെയ്തു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 mins ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

29 mins ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

58 mins ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

1 hour ago

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

1 hour ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

2 hours ago