entertainment

ആതിര പ്രസവിച്ചു, നോര്‍മല്‍ ഡെലിവറിയായിരുന്നു, സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച അമൃത

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഗര്‍ഭിണിയായ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആതിര സജീവമായിരുന്നു. ഗര്‍ഭകാല വിശേഷങ്ങള്‍ എല്ലാം തന്നെ നടി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ആതിരയ്ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. നടിയുടെ സുഹൃത്തും സഹതാരവുമായ അമൃത നായരാണ് ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലായാണ് അമൃത സന്തോഷവാര്‍ത്ത അറിഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ആതിരയുടെ പുതിയ സന്തോഷത്തെ കുറിച്ച് അമൃത പ്രേക്ഷകരോട് പങ്കുവെച്ചത്. ‘ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ… എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. ആണ്‍കുഞ്ഞാണ്. അവളെ ആദ്യമായി കാണാന്‍ പോയപ്പോഴും പിന്നീട് കാണുമ്പോഴുമെല്ലാം ആണ്‍കുഞ്ഞായിരിക്കുമെന്നാണ് ഞാന്‍ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു. അപ്പോള്‍ എന്റെയടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്.’

‘ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ തമാശയ്ക്ക് പറഞ്ഞതാണ്. എനിക്ക് എത്രയും പെട്ടെന്ന് മരുമകനെ കാണാന്‍ പോകണം. ഞാന്‍ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലേക്ക് വന്നതാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായി’ അമൃത നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Karma News Network

Recent Posts

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

6 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

14 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

25 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

31 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

56 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

59 mins ago