social issues

മറ്റ് പെണ്ണുങ്ങൾ പ്രസിദ്ധരായാൽ…ദീപാ നിശാന്തിന്റെ കുശുമ്പിനു ഡോ ആതിരയുടെ മറുപടി

ദീപാ നിശാന്ത് ഇപ്പോൾ പൊതു രംഗത്ത് അത്ര സജീവമല്ല. ഫേസ്ബുക്കിലാണ്‌ പ്രധാന കലാപരിപാടികൾ. മുമ്പ് പാർട്ടി വേദിയിലും പ്രഭാഷണത്തിലും ഒക്കെ ടീച്ചറേയും കൊണ്ട് നടന്ന സഖാക്കൾ കോപ്പിയടി വിവാദം വന്ന ശേഷം ആ വഴിക്കേ പോകുന്നില്ല.എന്നാൽ താൻ അല്ലാതെ മറ്റ് സ്ത്രീകൾ ഒന്നും പൊതുവിഷയത്തിൽ ഇടപെട്ട് പ്രസിദ്ധരാകരുത് എന്ന വാശി ദീപ ടീച്ചർക്ക് കുശുമ്പ് പോലെ ഉണ്ടെന്നാണ്‌ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറായ ആതിര വി യുടെ ഫേസ്ബുക്ക് പോസ്റ്റ്. ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഡോ. ആതിര പങ്കെടുത്തു.

പോലീസ് അതിക്രമത്തേയും ചെറുത്തുനിന്ന് സമരം നയിച്ച ആതിര മാധ്യമങ്ങളിലൂടെയും ശ്രദ്ധേയയായി.ഇത് കണ്ട് ദീപക്ക് കുശുമ്പ് മൂത്തു. ഇതിനു പിന്നാലെയാണ് അതേ കോളേജിലെ അധ്യാപിക ദീപ നിശാന്ത് ഫേസ്ബുക്കില്‍ ‘കൊതിക്കെറുവ്’ തീര്‍ത്തത്. ‘മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ (അവരില്‍ പലരും നിഷ്പക്ഷത തകര്‍ത്തഭിനയിക്കുന്നവരുമായിരുന്നു) കേരളത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും…“എന്നിങ്ങനെ പരിഹസിച്ചായിരുന്നു എഴുത്ത്.ഇതിന് മറുപടിയായി ഡോ. ആതിര ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് കുറിക്കുകൊള്ളുന്നതായി.അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് തന്നെ ദീപയേ ഓർമ്മിപ്പികും വിധം ആണ്‌ ആതിരയുടെ വൈറൽ കുറിപ്പ്

ആതിര വി.യുടെ പോസ്റ്റില്‍നിന്ന്: പത്തു വയസില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അനൗണ്‍സ് ചെയ്ത് തുടങ്ങിയതാണ് എന്റെ രാഷ്ട്രീയം. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു. കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും അറിയാം. കുട്ടികള്‍ക്കു അറിയില്ലെങ്കില്‍ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല.

ഇന്നലെ നടന്ന മാര്‍ച്ചു കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അധ്യാപക സുഹൃത്താണ്. ആദ്യം മെസേജ് അയച്ചു വിവരം ചോദിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന കുട്ടികള്‍ ആണ്. ഞാന്‍ അവരുടെ രാഷ്ട്രീയത്തെ വിരോധത്തോടെ കണ്ടിട്ടില്ല.

ബിജെപി ജില്ലാ സെക്രട്ടറി ആയി എന്ന വിവരം കോളേജില്‍ ഞാന്‍ ആദ്യമായി പറയുന്നത് പോലും ഇടത് പക്ഷത്തിന്റെ സജീവ പ്രവര്‍ത്തകയായ അധ്യാപികയോടാണ്. അവരോടൊക്കെ എനിക്ക് ബഹുമാനമേ ഉള്ളൂ. കാരണം, അവരെല്ലാം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഫോട്ടോയില്‍ വരാന്‍ മാത്രം വനിതാ മതില്‍ പോലുള്ള പരിപാടിക്ക് പോകുന്നവരല്ല അവരൊന്നും. ഫേസ്ബുക്കില്‍ കുറേ തള്ളിമറിച്ചു ലൈക് കൂട്ടുന്നവരല്ല. ‘മൗലിക’മായ കൃതികള്‍ എഴുതുന്നവരോട് എന്നും ബഹുമാനം മാത്രേ ഉള്ളൂ. നിങ്ങളുടെ ഇപ്പോഴത്തെ  പോസ്റ്റിന്റെ  പിന്നിലുള്ള അസുഖം ഒക്കെ മനസിലായി. പക്ഷേ മരുന്ന് കണ്ടുപിടിക്കാത്ത അസുഖമായത് കൊണ്ടു രക്ഷയില്ല

Karma News Editorial

Recent Posts

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

12 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

34 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago