Categories: topnewsvideos

ശുദ്ധ സ്വർണ്ണം വിറ്റ അറ്റ്ലസും ,മെഴുക് സ്വർണ്ണം വിറ്റ കേസുപോലും ഇല്ലാത്ത വിരുതനും

നീതിമാനായ വ്യവസായിക്ക് ജയിൽ. 4 കിലോ മായം കലർന്ന സ്വർണ്ണം കുവൈറ്റിൽ നിന്നും പിടികൂടിയ മലയാളി ജ്വല്ലറിക്കാരൻ സുരക്ഷിതൻ. ശുദ്ധമായ സ്വർണ്ണം വിറ്റ് സ്വന്തം കടയുടെ പരസ്യത്തിൽ അഭിനയിച്ച് ഒടുവിൽ മറ്റുള്ളവർ വഴി വന്ന ചതിയിൽ ജയിലിൽ ആയതും അറ്റ് ലസ് രാമചന്ദ്ര ന്റെ ദുർവിധി. കച്ചവടത്തിലേ നീതിയും ന്യായവും രാമചന്ദ്രൻ എന്ന സ്വർണ്ണ വ്യവസായിയുടെ ജയിൽ ജീവിതം ഒഴിവാക്കാനായില്ല. തട്ടിപ്പും ചതിയും ഇല്ലാത്ത കച്ചവടം. കസ്റ്റമേഴ്സിന്‌ സ്വീകാര്യൻ , ഇന്നുവരെ നടത്തിയ ഒരു കച്ചവടത്തിലും സ്വർണ്ണത്തിൽ കലർപ്പോ മായമോ, തൂക്കത്തിൽ തട്ടിപ്പോൾ പരാതികൾ ഇല്ലാത്ത സ്വർണ്ണ വ്യവസായി. എന്നിട്ടും ഒടുവിൽ ഷേർമാർകറ്റിലും മറ്റും പണം പോയതിനാൽ കടം കയറി മൂടി ജയിലിൽ ആയി article by ഉള്ളതു പറഞ്ഞാൽ: അഡ്വ വിൻസ് മാത്യു

എന്നാൽ മെഴുക് ഉള്ളിൽ വച്ച സ്വർണ്ണം വിറ്റ വൻ സ്വർണ്ണ വ്യവസായി കേരളത്തിൽ ഉണ്ട്. അതിന്റെ പേരിൽ പോലീസ് കേസും എഫ്.ഐ.ആറും ഇട്ടിരുന്നു. എന്നാൽ വ്യാജ സ്വർണ്ണം വിറ്റതിനു ഈ സ്വർണ്ണ വ്യാപാരിക്കെതിരേ കേസ് എടുക്കാതെ സംഭവം പോലീസ് ഒത്തു തീർക്കുകയായിരുന്നു. മെഴുക് സ്വർണ്ണം വിറ്റത് വൻ വിവാദം ആയപ്പോൾ ഇതേ ജ്വല്ലറിയുടെ അംബാസിഡറും ജനപ്രിയ നടിയും രംഗത്തെത്തി എതെല്ലാം മനോഹരമായി പറഞ്ഞ് ജനത്തേ ബോധവാന്മാരാക്കി. മെഴുക് സ്വർണ്ണം വിറ്റേ ഇല്ല.സ്വർണ്ണം ആഭരണം ആക്കുമ്പോൾ ഇത്തിരി മെഴുക് കൂടി ഉപയോഗിക്കും എന്നേ ഉള്ളു അതെല്ലാം പണിത് കഴിയുമ്പോൾ പോകും അന്നുമായിരുന്നു വീഡിയോ? അപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ തിരുവനന്തപുരം നെയ്യാറ്റിൻ കരയിലെ ലളിത നല്കിയ പരാതിയും കേസുമൊക്കെയോ..അതെല്ലാം നടിയും വിഴുങ്ങി.വിറ്റ സ്വർണ്ണത്തിൽ 70 %ത്തോളം മെഴുക് കണ്ടെത്തിയത് ചെറിയ കാര്യമല്ല. അവിശ്വസനീയം അല്ല ഇത്. തട്ടിപ്പ് ചിത്രങ്ങൾ അടക്കമാണ്‌ കഴിഞ്ഞ ദിവസം പുറത്തു വന്നത്.ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു.

2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപ നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും പോലീസ് കേസ് എടുത്തില്ല. കസ്റ്റമർക്ക് പരാതി ഇല്ലെങ്കിലും, പരാതി ഒത്ത് തീർത്തെങ്കിലും വലിയ ക്രിമിനൽ കുറ്റകൃത്യവും, മായം ചേർക്കലും പോലീസിന്റെ കൺ മുന്നിൽ തെളിഞ്ഞ് ബോധ്യപ്പെട്ടു. തമ്പാന്നൂർ പോലീസ് ഇത് അളവു തൂക്ക വിഭാഗത്തേ അറിയിച്ചില്ല. മായം ചേർക്കൽ നിരോധന നിയമ പ്രകാരം കേസ് എടുത്തില്ല. ചതിക്കും ക്രിമിനൽ ഗൂഢാലോചനക്കും കേസെടുത്തില്ല. ജ്വല്ലറിയുടെ തട്ടിപ്പ് ദേശീയ അന്വേഷണ ഏജൻസിക്കും, ബി.ഐ.എസ് ഹോൾ മാർക്കിങ്ങ് അതോറിറ്റിക്കും പോലീസ് റിപോർട്ട് ചെയ്തില്ല. ഇതെല്ലാം മറയ്ക്കാം ഒഴുക്കിയത് കോടികൾ ആയിരിക്കാം.

ഇതെല്ലാം കാണുമ്പോൾ ആണ്‌ നമ്മുടെ അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽ വാസവും മോചനവും. നല്ല വ്യവസായികൾക്കും, നീതിമാന്മാർക്കും ജീവിക്കാനും കച്ചവടം നടത്താനും ബുദ്ധിമുട്ടാണ്‌. കട്ടാലും, മോഷ്ടിച്ചാലും, തട്ടിപ്പ് കാട്ടിയാലും ഒന്നും ഈ നാട്ടിൽ കുഴപ്പമില്ല. നുണപറയാനും, ഭരണകൂടത്തേയും നിയമ സംവിധാനത്തേയും വിലക്കെടുക്കാൻ കെല്പ്പുണ്ടെങ്കിൽ ആർക്കും പിടിച്ചു നില്ലാക്കാം. സാമ്രാജ്യങ്ങൾ പണിയാം. ശുദ്ധ സ്വർണ്ണം മാറ്റം വിറ്റ് രാമചന്ദ്ര ജയിലിൽ കിടക്കുമ്പോൾ തന്നെ കിലോ കണക്കിന്‌ വ്യാജ സ്യർണ്ണവും മെഴുക് ആഭരണവുമാണ്‌ മറ്റ് ജ്വല്ലറികളിൽ നിന്നും പിടിച്ചത്. അതും കുവൈറ്റിൽ അടക്കം. അവരെല്ലാം ജയിൽ പോയിട്ട് ഒരു പെറ്റി കേസ് പോലും നേരിടുന്നിമില്ല.അറ്റ് ലസ് ഇനി മടങ്ങിവരുമോ? ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ഇനി തളിർക്കുമോ? ഇനി വീണ്ടും വന്നാൽ ശുദ്ധ സ്വർണ്ണവും, ആ നീതിമാനായ വ്യാപാരിയേയും മലയാള സമൂഹവും പ്രവാസികളും കൈനീട്ടി സ്വീകരിക്കും.

ജയിലിൽ നിന്നും ഇറങ്ങിയ രാമചന്ദ്രന്റെ വാക്കുകളിലേക്ക് “അ​ൽ​പം കൂ​ടി സ​മ​യം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ട​മെ​ല്ലാം കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഒ​ന്നി​ൽ‌​നി​ന്നും ഒ​ളി​ച്ചോ​ടാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചാ​ര​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​രു​ന്ന ഫി​നി​ക്സി​നെ​പ്പോ​ലെ വീ​ണ്ടും തി​രി​ച്ചു​വ​രും. ആ ​നി​ശ്ച​യ​ദാ​ർ​ഡ്യം ത​നി​ക്കു​ണ്ട്. ജ​ന​കോ​ടി​ക​ളു​ടെ സൗ​ഹൃ​ദം ത​നി​ക്ക് പി​ന്തു​ണ​യാ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.” അതേ ഫിനിക്സ് പക്ഷിയേ പോലെ മടങ്ങിവരൂ പ്രവാസികളുടെ..മലയാളികളുടെ സ്വന്തം അറ്റ്ലസ് രാമചന്ദ്രൻ…നിങ്ങളേ ഇനിയും വിശ്വാസമാണ്‌. ജനകോടികൾക്കും. സാധാരണ ഇത്തരത്തിൽ ഒരു വ്യാപാരി ജയിലിനു പുറത്തുവന്നാൽ ജനം പുറം തിരിഞ്ഞു നിക്കും. കൂടെ കൂട്ടില്ല. എന്നാൽ അറ്റ് ലസ് അങ്ങിനെയല്ല ജനങ്ങൾക്ക്.

 

നമുക്ക് ഈ വീഡിയോ കൂടി കേട്ട് നോക്കാം. മെഴുക് കറയും എല്ലാ തെറ്റിദ്ധാരണകളും മാറി കിട്ടും

 

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

5 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

6 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago