topnews

അച്ഛനോട് ഒരു ചെറിയ പരിഭവമുണ്ട്, മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്- മഞ്ജു

ജനകോടികളുടെ വിശ്വസ്ത് സ്ഥാപനം എന്ന പരസ്യത്തിലൂടെ ശ്രദ്ധേയനായ അറ്റ്ലസ് രാമചന്ദ്രന്റെ വേർപാട് ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ മകൾ മഞ്ജു അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്,. ഇനി എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്ന് മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ വാക്കുകൾ

സോഷ്യൽ മീഡിയയിൽ മുഴുവൻ അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നില്ല. എല്ലാവരുടെയും ഹൃദയത്തിൽ അച്ഛന് ഒരിടം കൊടുത്തു. അച്ഛനെ നേരിൽ കാണാത്ത ആളുകൾ പോലും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അച്ഛനുമായി എനിക്കുണ്ടായ ബന്ധം ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ചേർന്നതായിരുന്നു. കൊച്ചു കുട്ടികളെപ്പോലെ എന്നോട് വഴക്കടിക്കും. കുറച്ച് കഴിഞ്ഞാൽ ഫോണിൽ വിളിക്കും. അച്ഛന് സ്‌നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എനിക്ക് അച്ഛനോട് ഒരു ചെറിയ പരിഭവമുണ്ട്, അദ്ദേഹം മറ്റുള്ള അച്ഛൻമാർ ഓമനിക്കുന്നതുപോലെ എന്നെ ഓമനിച്ചിട്ടില്ല. എന്തുകൊണ്ട്, എന്ന് എനിക്കറിയില്ല, അതിനുള്ള ഉത്തരവും നൽകിയിട്ടില്ല.

ജുവല്ലറിയിൽ ഞാൻ ജോലിക്കു കയറിയപ്പോൾ അച്ഛൻ മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്. യാതൊരു പരിഗണനയും നൽകിയില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കി. വിവാഹം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞത് നിന്റെ ജീവിതത്തിൽ ഞാൻ ഇടപെടാൻ വരില്ലെന്നാണ്.

ഞാൻ ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഛർദ്ദിയാണെന്നും വയ്യെന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു. ഗർഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛൻ പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെ ദുബായിൽ നിന്ന് എന്നെ കാണാൻ തിരുവനന്തപുരത്തേക്ക് വന്നു. അച്ഛൻ പെട്ടി തുറന്നപ്പോൾ അതിൽ എനിക്ക് വളരെ ഇഷ്ടമുള്ള അമ്മയുണ്ടാക്കുന്ന മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛൻ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായത്. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് അച്ഛന്റെ മകളായി ജനിക്കണം. ഒരാളെയും അച്ഛൻ കുറ്റം പറയുന്നതു കണ്ടിട്ടില്ല, എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും

Karma News Network

Recent Posts

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

4 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

5 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

5 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

5 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

6 hours ago

ഡൽഹിയിൽ ബിജെപി മുന്നേറും, മുഴുവൻ സീറ്റുകളും നേടിയേക്കാം

ഡൽഹിയിലും ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…

6 hours ago