trending

ജയിലിൽ ഉറക്കമില്ലായിരുന്നു, ഭാര്യയെ ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു, അറ്റ്ലസ് രാമചന്ദ്രന്റെ പഴയ അഭിമുഖം ശ്രദ്ധ നേടുന്നു

ജനകോടികളുടെ വിശ്വസ്ത് സ്ഥാപനം എന്ന പരസ്യത്തിലൂടെ ശ്രദ്ധേയനായ അറ്റ്ലസ് രാമചന്ദ്രൻ എല്ലാവർക്കും വിശ്വസ്തനും പ്രീയങ്കരനുമാണ്. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായ ശേഷം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജയിലിൽ നിന്നും ഫോൺ വിളിക്കാൻ പറ്റുമായിരുന്നു. മാക്സിമം 15 മിനിറ്റായിരുന്നു കിട്ടിയിരുന്നത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചത്. ശക്തമായ പിന്തുണ നൽകി ഭാര്യ ഇന്ദു തനിക്കൊപ്പമുണ്ടായിരുന്നു. ഇന്ദുവിന്റെ ഒറ്റയാൾപ്പോരാട്ടമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഒരു ദിവസം തനിക്ക് ദുബായ് പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്ന് പറഞ്ഞൊരു ഫോൺ കോൾ വരികയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കുറച്ച് മോശമാണെന്ന് ഭാര്യ പറഞ്ഞപ്പോൾ നിങ്ങളും കൂടെ വരുവെന്ന് പറഞ്ഞു. എന്തിനാണ് വിളിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് അവർ പറഞ്ഞിരുന്നില്ല. അറസ്റ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാൽ അവിടെ എത്തിയപ്പോഴാണ് അറസ്റ്റിനെക്കുറിച്ച് പറഞ്ഞത്.

കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാൻ. ജയിൽ ജീവിതത്തിൽ എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണ്. ആകെപ്പാടെയുള്ള സന്തോഷം വീട്ടിലേക്ക് ഫോൺ ചെയ്യാം എന്നതാണ്. ഫോൺ ചെയ്യുമ്പോൾ അവിടത്തെ വിഷമങ്ങളാണ് കേട്ടോണ്ടിരുന്നത്. രാത്രികളിൽ ഉറങ്ങാറില്ലായിരുന്നു. വല്ലാതെ വിഷമിച്ചിരുന്നു. ഭാര്യയെ ഓർത്ത് കരയാറുണ്ടായിരുന്നു. എല്ലാവരും ഒരുദിവസം പോവുമെന്ന് പറഞ്ഞ് കൂടെയുള്ളവർ ആശ്വസിപ്പിക്കുമായിരുന്നു

കാര്യമായി ആരും കാണാൻ വന്നിരുന്നില്ല. ആരെങ്കിലും സന്ദർശകരായി വന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദർശകരെ കാണണമെന്ന് മോഹിക്കാൻ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യ പ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ എന്നായിരുന്നു പിന്നീടൊരിക്കൽ അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞത്. അവിടെ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക

പുറത്തിറങ്ങിയാൽ എങ്ങോട്ട് പോവുമെന്ന ആശങ്ക അന്ന് അലട്ടിയിരുന്നു. ഭാര്യയെ നോക്കാനാരുണ്ട്. ബിസിനസുമായി യാതൊരു ബന്ധവുമില്ലായിരുന്നു ഭാര്യയ്ക്ക്. ഒരു ചെക്ക് എവിടെ ഒപ്പിടുമെന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ ആ ഒരാളാണ് വാസ്തവത്തിൽ എന്നെ എല്ലാ വിഷമത്തിൽ നിന്നും കരകയറ്റിയത്. തന്റെ മോചനത്തിൽ തീർത്താൽ തീരാത്തത്ര കടപ്പാടുള്ളതും ഭാര്യയോടാണ്. കുറച്ച് സാവകാശം കിട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, ബാധ്യതയേക്കാൾ ആസ്തി തനിക്കുണ്ടായിരുന്നു

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

3 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

26 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

50 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

51 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago