kerala

ഭർത്താവിനെ ചീഞ്ഞ നാറ്റം, ലൈംഗീക ബന്ധത്തിന് സമ്മതിക്കാഞ്ഞ ഭാര്യയെ തലങ്ങും വിലങ്ങും വെട്ടി VIDEO STORY

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ ഭർത്താവ് തലയിലടക്കം ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ഭർത്താവിന്റെ ശരീരത്തിൽ നിന്നുള്ള ചീഞ്ഞ ദുർഗന്ധം മൂലം ശാരീരിക ബന്ധത്തിന് തയ്യാറാകാതിരുന്ന രണ്ടാം ഭാര്യയെ ഭർത്താവ് ആണ് യുവതിയെ തലക്കും കൈയ്യിലും അടക്കം വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ആനാട് സ്വദേശിനിയായ അജിതക്ക് സംഭവത്തിൽ ശരീരമാസകലം മുറിവുകളാണ്. അജിതയുടെ രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണനാണ് അജിതയെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നു അജിത കർമ്മ ന്യൂസിനോട് പറഞ്ഞു. രണ്ടു ദിവസം മുൻപ് രാത്രിയിൽ വീട്ടിൽ എത്തിയ ഭർത്താവ് രാത്രി ഒന്നരമണിയോടെ യുവതിയുടെ സമ്മതമില്ലാതെ ശാരീരികമായി ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ ശരീരത്തിൽ നിന്നുള്ള ചീഞ്ഞ ദുർഗന്ധം കാരണം യുവതി ശാരീരിക ബന്ധത്തിന് വിസമ്മതികച്ചു. ഇക്കാരണത്താൽ അവരെ ഉണ്ണികൃഷ്ണൻ അടിച്ച് പരിക്കേൽപ്പിച്ച് ബലം പ്രയോഗിച്ച് ശാരിക ബന്ധത്തിൽ ഏർപ്പെടുവാൻ ശ്രമിക്കുകയുമാണ് ഉണ്ടായത്.

ബഹളം കേട്ട് എത്തിയ അജിതയുടെ മാതാവ് അടിച്ചതും തൊഴിച്ചുമാണോ ഇതൊക്കെ വാങ്ങിയെടുക്കുന്നതെന്നു ഉണ്ണികൃഷ്ണനെ കുറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ലൈംഗീക ആവശ്യത്തിന് വേണ്ടി മാത്രമാണ് ഉണ്ണികൃഷ്ണൻ വീട്ടിൽ എത്തുന്നതെന്നും, എപ്പോഴും ഇതേ ആവശ്യം മാത്രമാണ് ഇയാൾക്ക് ഉള്ളതെന്നും, എപ്പോഴും ഇയാൾക്ക് ഇതേ ചിന്തയെ ഉള്ളൂ എന്നും പറയുന്ന യുവതി രാത്രി വീട്ടിൽ നിന്ന് ഉണ്ണികൃഷ്ണനെ ഇറക്കിവിട്ട തായും പറയുന്നുണ്ട്.

വെളുപ്പിന് അഞ്ചു മണിയോടെ വീട്ടിലെത്തിക്കുന്ന ഉണ്ണികൃഷ്ണൻ വാതിലിൽ മുട്ടി വിളിക്കുന്നത് കേട്ട് കതക് തുറക്കുമ്പോൾ ആദ്യം തലയിലും, പിന്നെ കൈയ്യിലും തുടർന്ന് ശരീരത്തിലും വെട്ടുകത്തികൊണ്ടു മാറി മാറി വെട്ടുകയായിരുന്നു. രക്തത്തിൽ കുളിച്ച അവസ്ഥയിൽ യുവതി തൊട്ടടുത്തുള്ള കൂട്ടുകാരിയെ ഫോണിൽ വിളിച്ച് തന്നെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്ന് കരഞ്ഞു അപേക്ഷിക്കു കയായിരുന്നു.

സംഭവത്തെ പറ്റി അജിത പറയുന്ന ദുരന്ത കഥ കർമ്മ ന്യൂസ് സ്റ്റോറിയിൽ കാണുക.

 

Karma News Network

Recent Posts

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

27 mins ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

44 mins ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

59 mins ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

1 hour ago

മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി

മഞ്ചേരി : ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി. കേസിൽ…

1 hour ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക്…

2 hours ago