ആലപ്പുഴ : ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം. കാട്ടൂർ കോർത്തുശേരിയിലെ മന്ദിരത്തിന്റെ ഗേറ്റും കാണിക്ക വഞ്ചിയും അക്രമികൾ തകർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായത് എന്നാണ് വിവരം.
ഇന്ന് രാവിലെ മന്ദിരം തുറക്കാനായി രാവിലെ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത് ശ്രദ്ധയിൽപ്പെടുന്നത്. ഗേറ്റും കാണിക്ക വഞ്ചിയും തകർത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതിനുപുറെമെ മന്ദിരത്തിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന കൊടിയും ബോർഡുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിരുന്നു.
ആസൂത്രിതമായി മന്ദിരം തകർക്കാനുള്ള കൃത്യമാണിതെന്നാണ് ഭാരവാഹികൾ പറയുന്നത്. കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷണം പോയിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…