topnews

അസംബ്ലിയിൽ പരസ്യമായി ദളിത്‌ വിദ്യാർത്ഥിയുടെ തലമുടി മുറിച്ചു, പ്രധാന അദ്ധ്യാപികക്കെതിരെ ജാമ്യമില്ലാ കേസെടുത്തു

കാസർകോട്: ദളിത്‌ വിദ്യാർത്ഥിയുടെ തലമുടി സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാനദ്ധ്യാപിക പരസ്യമായി മുറിച്ചതായി പരാതി. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ 11കാരനെ പ്രധാനാദ്ധ്യാപിക സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും നോക്കിനിൽക്കെയാണ് മുടി മുറിച്ചു മാറ്റിയത്. കഴിഞ്ഞ 19നാണ് സംഭവം.

ഇതിന് ശേഷം നാണക്കേട് മൂലം ഈ വിദ്യാർത്ഥി സ്‌കൂളിൽ പോയിരുന്നില്ല. കഴിഞ്ഞ ദിവസം കോളനിയിൽ സന്ദർശനത്തിന് എത്തിയ എസ്.സി, എസ്.ടി മഹിളാസമഖ്യ ജീവനക്കാർ സ്‌കൂളിൽ പോകാതെ വീട്ടിൽ കഴിയുന്ന കുട്ടിയെ കണ്ടു ചോദിച്ചപ്പോഴാണ് സംഭവം വിവരിച്ചത്. മഹിളാ സംഖ്യ ജീവനക്കാർ അപ്പോൾ തന്നെ വിദ്യാർത്ഥിയെയും കൂട്ടി ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. വിദ്യാർത്ഥി നൽകിയ പരാതി പ്രകാരം സ്‌കൂൾ പ്രധാന അദ്ധ്യാപിക ഷേർളിയുടെ പേരിൽ എസ്.സി, എസ്.ടി നിയമ പ്രകാരവും ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും ചിറ്റാരിക്കൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

കാസർകോട് ഡിവൈ. എസ്.പി സതീഷ് കുമാർ ആലക്കാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തന്നെ സ്‌കൂളിൽ എത്തി അന്വേഷണം നടത്തി. സംഭവം സ്‌കൂൾ അധികൃതർ നിഷേധിച്ചെങ്കിലും വിദ്യാർത്ഥിയുടെ മുറിച്ചുമാറ്റിയ മുടി സ്‌കൂൾ വളപ്പിലെ മാലിന്യ കുഴിയിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തി. ഇത് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്. പി എ സതീഷ് കുമാർ പ്രതികരിച്ചു.

karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

11 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

20 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

39 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

40 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago