crime

കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് കല്ലെറിഞ്ഞ് പൊട്ടിച്ചു

മലപ്പുറം താനൂരിൽ വന്ദേ ഭാരത് ട്രയിൽ കല്ലെറിഞ്ഞതിനു പിന്നാലെ കണ്ണൂരിലും വന്ദേ ഭാരത് ട്രയിനിനു കല്ലെറിഞ്ഞു. ചില്ലുകൾ പൊട്ടുകയും ചെയ്തു.കണ്ണൂർ വളപട്ടണത്തു വെച്ചാണ് കല്ലേറുണ്ടായത്. തീവണ്ടിയുടെ ബോഡിയിലേക്കാണ് കല്ലെറിഞ്ഞത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണറിയുന്നത്. കല്ലെറിഞ്ഞവരെ പിടികൂടാൻ ആയിട്റ്റില്ല. ട്രയിൻ ഓടികൊണ്ടിരിക്കുമ്പോൾ നിരവധി കല്ലുകൾ ബോഡിയിലും ഗ്ളാസിലും പതിക്കുകയായിരുന്നു എന്നാണ്‌ അറിയുന്നത്. മുമ്പ് മലപ്പുറത്ത് താനൂരിൽ ആയിരുന്നു വന്ദേ ഭാരത് കല്ലെറിഞ്ഞ് ചില്ലുകൾ തകർത്തത്.

കണ്ണൂരിൽ കല്ലേറുണ്ടായ സ്ഥലത്ത് ആര്‍പിഎഫും പോലീസും എത്തിയിട്ടുണ്ട്. സംഭവത്തിൽ പരിശോധന തുടരുകയാണ്.മുമ്പ് മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.

Main Desk

Recent Posts

ടിവി റിമോർട്ടിന്റെ പേരിൽ അമ്മയുമായി വഴക്ക്, ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ടിവിയുടെ റിമോർട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും…

3 mins ago

പഠിക്കാനായി ശാസിച്ചു, പ്ലസ്‍ വണ്‍ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

ശിവസാഗർ : പ്ലസ്‍ വണ്‍ വിദ്യാർത്ഥി ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു. ശിവസാഗർ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ്…

13 mins ago

സൂറത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി

സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് രാവിലെ ആറുമണിയോടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴാമത്തെ മൃതദേഹം…

35 mins ago

ബുദ്ധിയും ബോധവുമൊന്നുമില്ലാത്ത സാധാരണ വീട്ടമ്മയാണ് താൻ, ട്രോളാന്‍ ഇപ്പോള്‍ പുറത്ത് നിന്ന് ആളുകളുടെ ആവശ്യമില്ല- ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരം ബി​ഗ്ബോസിലും പങ്കെടുത്തിരുന്നു. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി…

1 hour ago

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, 8 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ കൊടും ഭീകരന്‍ ഉള്‍പ്പടെ 8 പേരെ സൈന്യം വധിച്ചു. ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം…

2 hours ago

മോദി ഇന്ന് റഷ്യയിലേക്ക്, മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര. റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ യാത്ര തിരിക്കും.…

2 hours ago