Home crime വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെതിരെ പോക്സോ കേസ്

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെതിരെ പോക്സോ കേസ്

കൊല്ലം. സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് എടുത്തു. കൊല്ലം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെയാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് കേസ്.

സ്‌കൂള്‍ കലോത്സവത്തിനിടെ ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ വിദ്യാര്‍ഥിനി പറയുന്നു. തുടര്‍ന്ന് മറ്റ് അധ്യാപകരെ വിവിരം അറിയിക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയ അധ്യാപകനായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.