ഓൺലൈൻ തട്ടിപ്പ്, 25 കോടി തട്ടിയ പ്രതി പിടിയിൽ

തൃശൂർ: 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (43 ) പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈനിലൂടെ തട്ടിപ്പ് നടത്തിയ 28 കേസുകളാണ് ഇയാളുടെ പേരിൽ തൃശൂരിൽ ഉള്ളത്.

തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്തെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയ പൊലീസിനെ ഇയാൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ ഫ്‌ളാറ്റിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു.

അതേസമയം, കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫ് (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായി തീരെ കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കുപോയി. മുറിയിൽ നിന്നും ഞരക്കം കേട്ട് മക്കൾ എത്തിനോക്കിയപ്പോഴാണ് ഇവരെ കഴു ത്തറുത്ത നിലയിൽ കണ്ടത്. ഉടൻ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു.