മരിച്ചു പോയ കുഞ്ഞിനെ അച്ചാറ് കുപ്പിക്കുള്ളിലിട്ട് വച്ചു; മാതാപിതാക്കൽ പിടിയിൽ

മരിച്ചു പോയ കുഞ്ഞിന്റെ മൃതദേഹം അച്ചാറ് കുപ്പിക്കുള്ളിലിറ്റുവെച്ച മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ദക്ഷിണ കൊറിയയിലെ ജിയോങ്ഗി പ്രവിശ്യയിലാണ് സംഭവം. അച്ചാറിടുന്ന പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുഞ്ഞിന്റെ ദേഹം ഒളിപ്പിച്ചതിനാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. മൂന്ന് വർഷം മുൻപാണ് ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച കുഞ്ഞിന്റെ ശരീരം കണ്ടെത്തുന്നത്.

ഇവർ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചുവെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ കൊന്നതാണെന്ന ആരോപണം അമ്മ നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം താനും ഭർത്താവും ചേർന്ന് അച്ചാറ് കുപ്പിക്കുള്ളിൽ ഇട്ടിട്ടുണ്ടെന്ന് അമ്മ സമ്മതിച്ചു.

കുട്ടിയെ പ്രീസ്‌കൂളിൽ ചേർക്കുകയോ ആരോഗ്യ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. തുടർന്നാണ് പോലീസ് കുട്ടിയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തുന്നത്. സ്‌കൂളിൽ ചേരേണ്ട കുട്ടികളുടെ കണക്കെടുത്തപ്പോൾ മാത്രമാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ഇവർ ഈ വിഷയം പോലീസിനെ അറിയിച്ചു.

യുവതിക്കെതിരെ ശിശു പരിപാലന നിയമങ്ങൾ ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കുട്ടി എങ്ങനെയാണ് മരിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മരിച്ചതിന് ശേഷം അച്ചാറ് കുപ്പിയിൽ ഇട്ട് വയ്‌ക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹ അവശിഷ്ടം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരുന്നത്.