topnews

സരിതയെ കൊലപ്പെടുത്താനുള്ള ശ്രമം; കേസ് കെട്ടിച്ചമച്ചത്, നിഷേധിച്ച് ഡ്രൈവർ വിനു

സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ച സംഭവം നിഷേധിച്ചു കൊണ്ട് സരിതയുടെ ഡ്രൈവർ. സോളാർ കേസിലെ പ്രതിയും സരിതയുടെ മുൻ ഡ്രൈവറും വിളവൂർക്കൽ സ്വദേശിയുമായ വിനുവാണു സരിത നൽകിയ പരാതി സത്യമല്ലെന്നും കെട്ടിച്ചമച്ചതാണെന്നും പ്രതികരിച്ചു. സരിതയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് ഇയാളുടെ പ്രതികരണം. സരിതയുടെ പരാതി അടിസ്ഥാന രഹിതമാണ്, പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കള്ളമാണെന്നും വിനു കുമാർ പറയുന്നു. ആരോഗ്യസ്ഥിതി മോശമായിട്ടല്ല സരിതയുടെ മുടി കൊഴിഞ്ഞതെന്നും ബാർബർ ഷോപ്പിൽ കൊണ്ടുപോയി മൊട്ടയടിച്ചതാണെന്നും വിനു കുമാർ പറയുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് സരിത രോഗമെന്ന നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണ്.

സരിതയുടെ പല രഹസ്യങ്ങളും എനിക്ക് അറിയാവുന്നത് കൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത്. പല പരാതികളും സരിത ഉന്നയിച്ചത് പണം തട്ടാൻ വേണ്ടിയാണ്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനു കുമാർ പറയുന്നു. 2018 മുതൽ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും രാസ വസ്തുക്കൾ അടങ്ങിയ ഭക്ഷണം കഴിച്ച് തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും സരിത നൽകിയ പരാതിയിലുണ്ടായിരുന്നു. കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ചില നാഡികളൊന്നും പ്രവർത്തിക്കുന്നില്ല. ഇടതു കണ്ണിന്‍റെ കാഴ്ച കുറഞ്ഞു. ഇടത് കാലിന്‍റെ സ്പർശന ശേഷി നഷ്ടപ്പെട്ടു. രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് കീമോ തെറോപ്പിക്ക് വിധേയയായി. മുടി പൂർണമായി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. എന്നാൽ ഇവയെല്ലാം വ്യാജമാണെന്നാണ് വിനു കുമാർ പറയുന്നത്.

മുടി കൊഴിഞ്ഞുപോയതല്ല. സരിത ആവശ്യപ്പെട്ടത് പ്രകാരം ഒരു ബാർബർ ഷോപ്പിൽ തനിക്കൊപ്പം പോയാണ് മൊട്ടയടിച്ചത്. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്നും വിനുകുമാർ ആരോപിച്ചു. കേസുകൊടുത്തവരോടൊക്കെ സരിത സംസാരിക്കാറുണ്ടായിരുന്നു. സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികള്‍ക്ക് വിവരം ചോർത്തി നൽകിയിരുന്നു ഇതിനുള്ള തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്നും വിനു കുമാർ പറഞ്ഞു. അതേസമയം വിനു കുമാറിനെതിരെ സരിത എസ് നായർ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് ഇതിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. സോളാർ കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വിനുവിന്റെയും സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു സരിത സഞ്ചരിച്ചിരുന്നത്.

ഇതിനിടെയാണ് തനിക്ക് വിഷം നൽകിയത് എന്നാണ് സരിത പറയുന്നത്. വിനു ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു. ഇതോടെ സഹായികളെ ഒഴിവാക്കിയതായും സരിത പരാതിയിൽ പറയുന്നു. തുടർന്ന് വിഷം അകത്തു ചെന്നതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. കാലുകളുടെ ചലനശേഷി നഷ്ടമായെന്നും സരിത പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബറിലായിരുന്നു സരിത പരാതി നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. അന്വേഷണ സംഘം വിനുവിന്റെ വീട്ടിൽ പരിശോധന നടത്തി.

സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു. കിണറിലെ വെള്ളത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിത വെളിപ്പെടുത്തിയിരുന്നു.തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ടെന്നും രോഗം പൂര്‍ണ്ണമായും ഭേദമായ ശേഷം വിഷം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത പറഞ്ഞത്. അതേസമയം സരിതയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സ്ലോ പോയ്സണിംഗ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാസവിഷം ശരീരത്തിൽ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്‌സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തനിക്ക് വിഷം കലർത്തി നൽകിയ ആളെ കുറിച്ച് 2019 ൽ തന്നെ തനിക്ക് സൂചന ലഭിച്ചിരുന്നുവെന്ന് സരിത എസ് നായർ പറഞ്ഞു.

‘2018 മുതൽ താൻ ന്യൂറോളജിക്കൽ പ്രശ്നങ്ങളുമായി ചികിത്സ തേടിയിരുന്നു.പിന്നീടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാന്‍ ഇപ്പോള്‍ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്. കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ചില നാഡികളൊന്നും പ്രവർത്തിക്കുന്നില്ല. സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രൂപീകരിച്ച എസ് ഐ ടിക്ക് സ്ഥിരമായി മൊഴികൊടുക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു മാസത്തോളം താൻ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തനിക്ക് അസുഖം വന്ന് തുടങ്ങിയത് .കൂടെയുണ്ടായിരുന്നവരെ താൻ ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ തന്റെ കൂടെ ഉള്ളവർ തന്നെയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് 2021 നവംബറിൽ തന്നെ മനസിലാക്കി. അതിന് പിന്നിലെ ജനവരി 3 ന് നേരിട്ട് മനസിലാക്കാനുള്ള അവസരവും ഉണ്ടായി. പല ആരോഗ്യ പ്രശ്നങ്ങളും കൊണ്ടാണ് താൻ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം മുൻപിൽ വന്നിരുന്നത്.

തുറന്ന് പറയാനുളള അവസ്ഥ ആയിരുന്നില്ല. ആരാണ് യഥാർത്ഥ ശത്രു എന്ന് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നില്ല. ജനുവരിയിൽ വിനു അത് കലർത്തുന്നതായി ഞാൻ കണ്ണോണ്ട് കണ്ടതാണ്. എന്റെ എതിർപക്ഷത്ത് നിൽക്കുന്നവരുമായി വിനു നിരന്തരം ബന്ധം പുലർത്തുന്നതായി താൻ കണ്ടുപിടിച്ചിരുന്നു. ഇടതുപക്ഷ നേതാക്കളുമായി വിനു ബന്ധപ്പെട്ടതായി എനിക്ക് അറിയില്ല. എതിർ പക്ഷം എന്ന് പറഞ്ഞത് താൻ കേസ് കൊടുത്തിട്ടുള്ള നേതാക്കളെ കുറിച്ചാണ്. കോൺഗ്രസിൽ ഉള്ളവർക്കെതിരെയാണല്ലോ ഞാൻ പരാതി നൽകിയതെന്നും സരിത എസ് നായർ പറഞ്ഞു.

Karma News Network

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

17 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

17 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

45 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

48 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago