Home kerala ഹെൽമെറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് തമിഴ്നാട് പോലീസിൻ്റെ പിഴ

ഹെൽമെറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് തമിഴ്നാട് പോലീസിൻ്റെ പിഴ

നഗരത്തിൽ സര്‍വ്വീസ് നടത്തുന്ന തലശേരിയിലെ ഓട്ടോ ഡ്രൈവര്‍ക്ക് ഹെൽമെറ്റ് ധരിക്കാത്തതിന് തമിഴ്നാട് പോലീസിൻ്റെ പിഴ. നോട്ടീസ് ലഭിച്ചത് പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എന്‍. കെ രാജീവിനാണ്. ഓട്ടോറിക്ഷയ്ക്കാണ് ഹെല്‍മെറ്റ് വെച്ചില്ലെന്ന് കാട്ടി 2000 രൂപ തമിഴ്നാട് പോലീസ് പിഴ ചുമത്തിയത്. ഇദേഹം തലശേരിയിൽ സർവ്വീസ് നടത്തുന്ന കെ. എല്‍. 58 എച്ച് 3468 പാസിഞ്ചര്‍ ഓട്ടോറിക്ഷക്കാണ് പിഴ അടക്കാനായി തമിഴ്‌നാട്  താമ്പാരം സിറ്റി പോലീസ് എസ്. ഐ സുന്ദരമൂര്‍ത്തിയുടെ  പിഴ ചുമത്താന്നുള്ള അറിയിപ്പ് വന്നത്. 

രണ്ടായിരം രൂപയാണ് പിഴത്തുക. മാര്‍ച്ച് 10ന് പിഴ അടക്കണമെന്ന  നോട്ടീസ് വീട്ട് മേൽവിലാസത്തിൽ തപാല്‍ വഴിയാണ് നോട്ടീസ് വന്നത്. ഇത് സംബന്ധിച്ച്  കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് രാജീവൻ പരാതി നല്‍കിയിട്ടുണ്ട്. പിഴ ചുമത്തിയത് കാരണം തനിക്ക് ഓട്ടോറിക്ഷയുടെ ടാക്സ് അടക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് രാജിവൻ പറഞ്ഞു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്കും തമിഴ്നാട്ട് പോലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവർ രാജിവൻ പറഞ്ഞു.