topnews

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പാലക്കാട്: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വള്ളിക്കോട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കുട്ടിയെ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു ഡ്രെെവറുടെ അതിക്രമം. തുടര്‍ന്ന് കുട്ടി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഇടപെട്ട് വാഹനം തടയുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കെെമാറുകയായിരുന്നു. സാധാരണ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവര്‍ അവധി ആയതിനാല്‍ അദ്ദേഹം മണികണ്ഠനെ ജോലി ഏല്‍പ്പിക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അല്‍പസമയത്തിനകം പാലക്കാട് കോടതിയില്‍ ഹാജരാക്കും.

അതേസമയം പാലക്കാട് പാതിരാത്രി അയൽവാസിയുടെ വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിൽ കിടന്ന ജുവലറി ഉടമ അറസ്റ്റിൽ. പാലക്കാട് ചാലിശേരി സ്വദേശി നിസാർ(35) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചാലിശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി അയൽവാസിയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അതിക്രമിച്ച് കയറിയത്.

ശേഷം മുറിയിലേയ്ക്ക് പോയ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഇടയിൽ കയറിക്കിടന്നു. കുട്ടികൾ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന സമയം കുട്ടികളുടെ രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് കുട്ടികൾ മതപൈതാക്കളെ വിവരം അറിയിക്കുകയും, ഇവർ പോലീസിൽ പരാതിപ്പെടുകയും ചെയ്‌തു. തുടന്ന് ഇന്നലെ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

23 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

23 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago