തിരുവനന്തപുരം : ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകളും വർധിക്കുവാൻ സാധ്യത. നാളെ ചേരുന്ന ഇടതു മുന്നണിയുടെ യോഗത്തിൽ നിരക്കുകളെപ്പറ്റി ചർച്ച ചെയ്യും. രാമചന്ദ്രൻ കമ്മിറ്റി ശുപാർശയിൽ നിന്ന് ഓട്ടോ, ടാക്സി നിരക്കു വർധന സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ് തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
∙ ഓട്ടോയ്ക്കു മിനിമം നിരക്ക് നിലവിൽ 25 രൂപയാണ്. ഇതു 30 ആക്കാനാണു ശുപാർശ. ഒന്നര കിലോമീറ്റർ ആണ് ഓട്ടോയുടെ മിനിമം ദൂരം. ഇതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണു നിലവിലെ നിരക്ക്. അതു 15 ആക്കാനാണു നിർദേശം.
∙ ടാക്സിക്കു നിലവിൽ മിനിമം ചാർജ് (5 കി.മി. ദൂരത്തിന്) 175 രൂപയാണ്. അത് 220 –225 രൂപ വരെ വർധിപ്പിക്കാമെന്നാണു ശുപാർശ. അതു കഴിഞ്ഞുള്ള ദൂരത്തിനു കിലോമീറ്ററിനു 15 രൂപ എന്ന നിലവിലെ നിരക്ക് 19–20 രൂപ വരെ ആക്കാമെന്നുമാണു ഗതാഗത വകുപ്പിന്റെ ശുപാർശ.
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…