topnews

മന്ത്രി ഉറപ്പ് നൽകി; ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിച്ചു

സംയുക്ത സമര സമിതി ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റി വച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്.

ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഓട്ടോടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിക്കൻ സംഘടന തീരുമാനിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരക്കാർക്കെതിരെ ലൈസൻസ് റദ് ചെയ്യുന്നതടക്കം നടത്താൻ നിയമ ഭേദഗതി ആലോചിക്കും. ഇ ഓട്ടോയ്ക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Karma News Editorial

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

5 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

7 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

7 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

7 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 hours ago