kerala

ഓട്ടോക്കാരൻ നാസർ അണ്ണൻ ഒറ്റ രാത്രി കൊണ്ട് കോടിശ്വരനായി

ഒറ്റ രാത്രി കൊണ്ട് കോടിശ്വരനായി എന്ന് കേട്ടിട്ടുള്ളവർക്കു മുന്നിൽ ഇതാ അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സമ്മർ ബമ്പർ ലോട്ടറിയിലൂടെ നടന്നിരിക്കുന്നത്, ഇന്നലെ രാത്രി ടിക്കറ്റ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് പത്തുകോടി അടിച്ചു.ഈ വർഷത്തെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 10 കോടി അടിച്ചിരിക്കുന്നത്,കണ്ണൂർ ആലക്കോട് പരപ്പ സ്വദേശിയായ ഒരു പാവപെട്ട ഓട്ടോ ഡ്രൈവറായ നസീറിനാണ് ,SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചിരിക്കുന്നത്.അതേസമയം, തനിക്കു ഒന്നാം സമ്മാനം അടിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ലെന്നും ഇപ്പോഴും താൻ ആ ഞെട്ടലിൽ തന്നെയാണ് എന്നും ഒട്ടും വിശ്വസിക്കാൻ തനിക്കു ആകുന്നില്ലെന്നുമാണ് കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസർ പറയുന്നത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്.

ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്. നിലവിൽ ആരാകും പത്ത് കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. ഈ അവസരത്തിൽ 10 കോടിയിൽ എത്രയാകും ഭാ​ഗ്യശാലിയ്ക്ക് ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയും ഏവർക്കും ഉണ്ട്.

ഭാ​ഗ്യശാലിക്ക് 10 കോടിയും കിട്ടുമോ?

10 കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് 7 കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.
അതേസമയം, സർക്കാരിലേക്ക് എത്ര ?

36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സമ്മർ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ 33,57,587 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 2,42,413 എണ്ണം ടിക്കറ്റുകൾ ബാക്കിയും വന്നു. ഇത് പ്രകാരം വിറ്റുവരവിൽ 839,396,750 കോടി രൂപയാണ് ലഭിച്ചത് (83കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.

Karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

55 mins ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

1 hour ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

2 hours ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

3 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

3 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

3 hours ago