social issues

ജന്മനാ പെണ്ണൊന്നും അല്ലല്ലോ, ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍, വിവാഹ ബന്ധം വേര്‍പിരിഞ്ഞുവെന്ന് അവന്തിക

ജീവിത്തില്‍ വേദനകളും വിഷമതകളും മാത്രം നിറഞ്ഞതോടെ വിവാഹ മോചനം നേടിയ അനുഭവം തുറന്ന് എഴുതിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും പൊതു പ്രവര്‍ത്തകയുമായ അവന്തിക. സ്ത്രീധനത്തിന്റെ പേരിലും ട്രാന്‍സ് വുമണ്‍ ആയതിന്റെ പേരിലും ഭര്‍ത്താവും അമ്മയിയമ്മയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് അവന്തിക പറയുന്നു. ഇക്കാര്യം സമൂഹത്തില്‍ അറിയിച്ചു പിന്മാറാനായി ശ്രമിച്ചപ്പോഴൊക്കെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവന്തിക പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, Yes am Divorced, ശാരീരികമായും മാനസികമായും സ്ത്രീധനത്തിന്റെ പേരിലും ട്രാന്‍സ് വുമണ്‍ ആയതിന്റെ പേരിലും അമ്മായിയമ്മയും ഭര്‍ത്താവും ഉപദ്രവിക്കുകയും, ഇത് സമൂഹത്തില്‍ അറിയിച്ചു ഞാന്‍ പിന്മാറാന്‍ ശ്രമിച്ചപ്പോഴൊക്കെ ആസിഡ് ഒഴിക്കുമെന്നു ഭീഷിണിപ്പെടുത്തി , എന്നെ മാത്രമല്ല എന്റെ കുടുംബത്തില്‍ ഉള്ളവരെ ഉപദ്രവിക്കുമെന്നും ഞാനുമായി ബന്ധപെട്ട് നില്‍ക്കുന്ന എല്ലാവ്യക്തികള്‍ക്കും ബുദ്ദിമുട്ടു ഉണ്ടാക്കുമെന്ന് ഭീഷിണിപ്പെടുത്തി ഇത്രയും നാള്‍ കൂടെ നിര്‍ത്തി .

transwomen ആയതിന്റെ പേരില്‍ വിവാഹ സമയത്തു എന്റെ കയ്യില്‍ നിന്നും ഇയാളുടെ അമ്മ സ്ത്രീധനമായി ആദ്യമേ എന്നില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. പിന്നീട് എന്റെ സ്വര്‍ണ്ണാഭരങ്ങള്‍ പണയം വെച്ച് പലപ്പോഴായി ഇയാളും ഇയാളുടെ അമ്മയും പണം വാങ്ങിയിട്ടുണ്ട് . കല്യാണം കഴിച്ചു 2 ആഴ്ചക്കുള്ളില്‍ തന്നെ സ്വര്‍ണ്ണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാത്തതിന്റെ പേരില്‍ എന്നെ ഉപദ്രവിക്കുകയും എന്റെ വലതു കൈ തിരിച്ചു ഒടിക്കുകയും അതേത്തുടര്‍ന്ന് ഞാന്‍ നിലവിളച്ചപ്പോള്‍ അയാളുടെ അമ്മ മൃഗീയമായി എന്റെ വായില്‍ ബെഡ്ഷീറ്റ് തിരുകി കയറ്റുകയും ഉണ്ടായി . പുറം ലോകം ഇതറിഞ്ഞാല്‍ എന്നെ വെച്ചേക്കില്ല എന്ന് ഭീഷിണിപ്പെടുത്തിയിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കിട്ടാതെ ആ വീട്ടില്‍ പട്ടിണി കിടന്ന ദിവസങ്ങളുണ്ട്. ഇതൊക്കെ പുറത്തറിഞ്ഞാല്‍ ജീവനോടെ ഇവിടുന്നു പുറത്തേക്കു വിടില്ല എന്ന് എന്നെ ഭീക്ഷിണിപ്പെടുത്തി കൂടെ നിര്‍ത്തി .

ഇനിയും അയാളുടെ മാനസികശാരീരിക ഉപദ്രവങ്ങള്‍ സഹിച്ചു മുന്നോട്ടുപോകുവാന്‍ സാധ്യമല്ല . പലരുമായി ബന്ധപ്പെട്ടു ഒരു അനുനയത്തിനു അയാള്‍ ശ്രമിച്ചു പക്ഷേ എന്നെ കൊണ്ട് ഇനി സാധ്യമല്ല എന്ത് ആസിഡ് ആക്രമണം ഉണ്ടായാലും ഇനി അയാളുടെ കൂടെ ഒന്നിച്ചു മുന്നോട്ടു പോകുവാന്‍ സാധിക്കില്ല .ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച സന്ദഭങ്ങളില്‍ കൂടെ നിന്ന് ശക്തി പകര്‍ന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്. Transwomen ആയതിന്റെ പേരില്‍ നീയൊക്കെ ആര്‍ട്ടിഫിഷ്യല്‍ അല്ലേ നീയൊന്നും ജന്മനാ പെണ്ണൊന്നും അല്ലല്ലോ, നിനക്കൊക്കെ ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ സാധിക്കുമോ എന്നുള്ള കുത്തുവാക്കുകള്‍ കേട്ടപ്പോള്‍ ജീവിതം ഇവിടെ അവസാനിപ്പിച്ചാലോ എന്നുവരെ ആലോചിച്ച സന്ദര്‍ഭങ്ങളാണ്.

വിവാഹത്തിന് ശേഷമാണു സ്വന്തം ഭര്‍ത്താവ് കൊലപാതക കുറ്റത്തിന് 6 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും , ജയിലില്‍ കിടന്നു ബ്ലേഡ് വിഴുങ്ങി മെന്റല്‍ഹോസ്പിറ്റലില്‍ കിടന്നിട്ടുള്ള വെക്തി ആണെന്നും ഉള്ള സത്യം ഞാന്‍ തിരിച്ചറിയുന്നത് . മറ്റുള്ളവര്‍ക്ക് ഞാന്‍ കാരണം ഒരു നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതി എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു പോന്നു . ഇപ്പോഴും മാനസികമായി സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ എന്നെ ഉപദ്രവിക്കുകയും ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടിലുമാണ് അയാള്‍ .നിയമപരമായി വിവാഹം രെജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മറ്റുള്ള കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനായി കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട് . ഇയാളില്‍ നിന്നുമുള്ള ആക്രമണത്തിന് സംരക്ഷണം തേടിയും ഞാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
വിവാഹം അല്ല ഒന്നിന്റെയും അവസാനം എന്ന തിരിച്ചറിവ് ഞാന്‍ മനസ്സിലാക്കി.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

7 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

12 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

14 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

40 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

55 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago