ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ഇറാൻ, ഇസ്രയേൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. . നിലവിൽ ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് യാത്ര വിലക്കിയത്.
ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നൽകുമെന്നു ഇറാൻ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംഘർഷ സാധ്യത ഉടലെടുത്തത്. ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാർ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുഎസ്, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാർക്കും പൗരൻമാർക്കും സമാന നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ആറ് മാസമായി തുടരുന്നതിനിടെയാണ് ഇറാൻ- ഇസ്രയേൽ പ്രശ്നം ഉടലെടുത്തത്. ഇറാനുമായി ആശയ വിനിമയം നടത്താൻ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് വിദേശകാര്യ മന്ത്രിമാരോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…
കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…
കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…