topnews

അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു, തിക്കിലും തിരക്കിലും ഇതുവരെ മരിച്ചത് നാല്‌ പേർ

ശബരിമല : പമ്പത്രിവേണിയിൽ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മുതലമട സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇതോടെ ശബരിമലയിൽ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം നാലായി. ഇക്കുറി ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ പ്ലാനുകൾ പാളിയതോടെ, വെള്ളം പോലും കിട്ടാതെ മരിച്ച 12 വയസുകാരിയടക്കം മരിക്കുന്ന ദാരുണമായ സംഭവങ്ങൾ ശബരിമലയിൽ അരങ്ങേറി.

ക്യൂകളിൽ 14 മണിക്കൂറിൽ അധികം കാത്തുനിന്ന് പലർക്കും സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി. അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചത് കുടിക്കാൻ വെള്ളം പോലും കിട്ടാതെ ആണെന്ന വിവരങ്ങൾ പുറത്തു വന്നത് സർക്കാരിനെയും പ്രതിക്കൂട്ടിൽ ആക്കിയിരുന്നു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനിയാണ് ശബരിമലയിൽ കുഴഞ്ഞു വീണ് മരിച്ചത്.

പമ്പയില്‍ നിന്ന് ഉച്ചയോടുകൂടിയാണ് പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം മലകയറിയത്. അപ്പാച്ചിമേട്ടിലെത്തിയപ്പോഴേക്കും കുട്ടി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസിനോ അധികൃതർക്കോ ആകുന്നില്ല എന്നത് പകൽ പോലെ വ്യക്തമാണ്. പരിചയസമ്പന്നരായവരെ ഡ്യൂട്ടിയ്ക്കിടുന്നതിൽ പാളിച്ച ഉണ്ടായതായും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസവും പെരുനാട് കൂനംകരയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണു മരിച്ച സംഭവം ഉണ്ടായി. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമിയാണ് മരിച്ചത്. സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ കഴിക്കാൻ ഇദ്ദേഹം പുറത്തേക്കിറങ്ങി.

എന്നാൽ പെരിയസ്വാമി തിരികെ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങി. തുടർന്ന് ബസിനെ പിന്തുടർന്ന് റോഡിലൂടെ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

2 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

3 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

4 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

4 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

5 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

6 hours ago